Home Featured “തമിഴ്നാട്ടിലെ താഴ്ന്ന ജാതി ഏത്?’; വിവാദം

“തമിഴ്നാട്ടിലെ താഴ്ന്ന ജാതി ഏത്?’; വിവാദം

ചെന്നൈ: പെരിയാർ സർവകലാശാലയിലെ എംഎ ഹിസ്റ്ററി കോഴ്സ് രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യക്കടലാസിൽ വിവാദ ചോദ്യം ഉൾപ്പെടുത്തിയതിൽ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. ‘തമിഴ്നാട്ടിലെ ഏറ്റവും താഴ്ന്ന ജാതി ഏതാണ്?’ എന്നതായിരുന്നു ചോദ്യം.

സംഭവം വിവാദമായതോടെ, ചോദ്യപേപ്പർ തയാറാക്കിയത് ആരെന്ന കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പരീക്ഷാ കൺട്രോൾ ഓഫിസറോട് വൈസ് ചാൻസലർ ജഗന്നാഥൻ ഉത്തരവിട്ടു.

പിന്നാല ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ പെരിയാർ സർവകലാശാല ഖേദം പ്രകടിപ്പിച്ചു.

You may also like

error: Content is protected !!
Join Our Whatsapp