ചെന്നൈ : വിവാഹപ്പിറ്റേന്നു തിരുപ്പതിയിൽ ദർശനം നടത്തിയ നടി നയൻതാര – വിഘ്നഷ് ദമ്പതികൾ ക്ഷേത്രാചാരം തെറ്റി ച്ചെന്നാരോപിച്ചു വിവാദം.പലയിടങ്ങളിലും നവദമ്പതികളും ഒപ്പമുണ്ടായിരുന്നവരും ചെരിപ്പിട്ടു നടന്നെന്നും ഫോട്ടോഷൂട്ട് നടത്തിയെന്നും ആരോപിച്ച് ക്ഷേത്രം അധികൃതരും ബിജെപിയും രംഗത്തെത്തി.
ഇരുവരും മാപ്പുപറയണമെന്നാണ് ആവശ്യം. അതിനിടെ, കോവിഡ് സ്ഥിരീകരിച്ചതിന്റെ നാലാം ദിവസമാണു നടൻ ഷാറൂഖ് ഖാൻ നയൻ വിക്കി വിവാഹത്തിനെത്തിയതെന്ന വിമർശനങ്ങളും ശക്തമായി. കുറഞ്ഞദിവസത്തിൽ കോവിഡ് മാറിയോ എന്ന ചോദ്യവുമായി ട്രോളുകളുമിറങ്ങി. ഷാറൂഖ് പ്രതികരിചിട്ടില്ല.