തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ജനീവ: ലോകം കൊവിഡ് മഹാമാരിയുടെ പിടിയിലകപ്പെട്ട് രണ്ട് വര്‍ഷം പിന്നിടുമ്ബോഴും രോഗവ്യാപനം ഇപ്പോഴും സജീവമായി തന്നെ നിലനില്‍ക്കുകയാണ്.
കോടിക്കണക്കിന് ആളുകള്‍ രോഗബാധിതരാവുകയും കോടിക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. കൊവിഡ് 19ന് പിന്നാലെ ഡെല്‍റ്റ, ഒമിക്രോണ്‍ തുടങ്ങിയ നിരവധി വകഭേദങ്ങളും ഭീഷണിയായി. എന്നാല്‍ ഇവയ്ക്ക് പുറമേ മറ്റൊരു പേരാണ് ഇപ്പോള്‍ ലോകത്തെയാകെ ഭീതിയിലാഴ്ത്തുന്നത്. നിയോകോവ് എന്ന പുതിയൊരു തരം കൊറോണ വൈറസാണ് ഇപ്പോള്‍ ആശങ്ക ജനിപ്പിക്കുന്നത്.
കൊവിഡിന്റെ മറ്റൊരു വകഭേദമായ ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ പുതിയൊരു ഇനം കൊറോണ വൈറസ് കണ്ടെത്തിയിരിക്കുകയാണ്. നിയോകോവ് എന്ന് പേരിട്ടിരിക്കുന്ന ഈ വൈറസിനെ ചൈനീസ് ഗവേഷകരാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലെ വവ്വാലുകളിലാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് ഇപ്പോള്‍ മനുഷ്യരില്‍ പ്രവേശിക്കാനുള്ള കഴിവ് ഇല്ല എന്നാണ് നിലവിലെ പഠനം സൂചിപ്പിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് ജനിതക വ്യതിയാനം സംഭവിക്കുകയാണെങ്കില്‍ മനുഷ്യരില്‍ പ്രവേശിക്കുന്നതിനുള്ള സാദ്ധ്യതയുള്ളതായും വിദഗ്ദ്ധര്‍ ആശങ്കപ്പെടുന്നു. ഇത് ഉറപ്പിക്കണമെങ്കില്‍ പഠനങ്ങളില്‍ കുറച്ചുകൂടി വ്യക്തത വരണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. നിയോകോവ് മനുഷ്യര്‍ക്ക് ഭീഷണിയാകുമോ എന്നത് സ്ഥിരീകരിക്കുന്നതിനായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അതേസമയം, കൊവിഡിനെ പോലെത്തന്നെ നിയോകോവിനും മനുഷ്യകോശങ്ങളിലേയ്ക്ക് തുളച്ചുകയറാന്‍ സാധിക്കുമെന്നാണ് ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. മിഡില്‍ ഈസ്റ്റ് റെസ്‌പിറേറ്ററി സിന്‍ഡ്രോം വൈറസ് (എംഇആര്‍എസ്-സിഒനി) എന്ന ഗണത്തില്‍ വരുന്നവയാണ് നിയോകോവ് വൈറസുകള്‍.
