Home Featured ബീച്ചിൽ പ്ലാസ്റ്റിക്; കടകൾക്ക് പിഴ

ബീച്ചിൽ പ്ലാസ്റ്റിക്; കടകൾക്ക് പിഴ

ചെന്നൈ : ബീച്ചുകളിൽ പ്ലാസ്റ്റിക് നിരോധന ഉത്തരവ് ലംഘിച്ച കടകളിൽ നിന്ന് കോർപറേഷൻ പതിനാറായിരത്തോളം രൂപ പിഴ ഈടാക്കി. മറീന ബീച്ചിലെ 1,391 കടകളിൽ 61 എണ്ണത്തിൽ നിരോധിച്ച പ്ലാസ്റ്റിക് കണ്ടെത്തി. എലിയട്ട്സ് ബീച്ചിൽ 40 കടകൾക്കും തിരുവാൺമിയൂരിലെ 8 കടകൾക്കും പിഴയിട്ടു.

നഗരത്തിലെ ബീച്ചുകളിൽ 7% കടകളിൽ നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചതായി അധികതർ പറഞ്ഞു. ബീച്ചുകളിൽ നിന്നു പ്ലാസ്റ്റിക് നീക്കുന്നതിനായി തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. 6 മെഷീനുകളും ഇതിനായി ഉപ യോഗിക്കുന്നുണ്ട്.

മോഷ്ടാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

ചെന്നൈ:ഗുമ്മിഡിപുണ്ടിക്ക് സമീപം പുലർച്ചെ വീട്ടിൽ അതി ക്രമിച്ചു കയറിയ മോഷ്ടാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു.വീട്ടിലുണ്ടായിരുന്ന വയോധിക ശബ്ദം കേട്ടു ബഹളം വച്ചതിനെ തുടർന്നു സമീപത്തുള്ളവർ ഓടിയെത്തുകയായിരുന്നു.മോഷ്ടാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മർദിച്ചവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

You may also like

error: Content is protected !!
Join Our Whatsapp