
ചെന്നൈ :വിചാരണയ്ക്ക് എത്തിയില്ലെങ്കിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് മുൻ സ്പെഷൽ ഡിജിപിക്ക് കോടതിയുടെ മുന്നറിയിപ്പ്. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ കാറിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ് വിഴുപ്പുറം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നലെ പരിഗണിച്ചപ്പോൾ അദ്ദേഹം ഹാജരായിരുന്നില്ല.

വിചാരണയ്ക്ക് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജി കോടതി തള്ളി. കേസ് പരിഗണിക്കുന്നത് നവംബർ ഒന്നിലേക്കു മാറ്റിയ കോടതി, അന്ന് ഹാജരായില്ലെങ്കിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് മുന്നറിയിപ്പു നൽകുകയായിരുന്നു.