Home covid19 കോവിഡ് നാലാം തരംഗം : യുദ്ധ സന്നാഹമായി തമിഴ്നാട് – പുതിയ കോവിഡ് മാനദണ്ഡങ്ങൾ പുറപ്പെടുവിപ്പിച്ചു – വിശദമായി പരിശോധിക്കാം

കോവിഡ് നാലാം തരംഗം : യുദ്ധ സന്നാഹമായി തമിഴ്നാട് – പുതിയ കോവിഡ് മാനദണ്ഡങ്ങൾ പുറപ്പെടുവിപ്പിച്ചു – വിശദമായി പരിശോധിക്കാം

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp  https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ • വീണ്ടും ആശങ്കയുയർത്തി നഗരത്തിൽ കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്. പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കാനുള്ള നടപടികൾ ഇന്നു മുതൽ ആരംഭിക്കും. കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് പിഴ ഒഴിവാക്കിയിരുന്നെങ്കിലും നാലാം തരംഗ ഭീഷണി മുൻനിർത്തിയാണു വീണ്ടും ഏർപ്പെടുത്തിയത്.

മാസ്ക് ധരിക്കാത്ത വരിൽ നിന്ന് പിഴ ഈടാക്കാനുള്ള നിർദേശം കർശനമായി നടപ്പാക്കുമെന്ന് അധികൃതർ. നേരത്തേയും പിഴ ഈടാക്കിയിരുന്നെങ്കിലും അടുത്തിടെ പിൻവലിക്കുകയായിരുന്നു. എന്നാൽ, മാസ്ക് ധരിക്കുന്നതിൽ നിന്ന് ഇളവില്ലെന്നും എല്ലാവരും നിർബന്ധമായും ധരിക്കണമെന്നും ആരോഗ്യ മന്ത്രി എം.സു ബ്രഹ്മണ്യനും സെക്രട്ടറി ജെ.രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

കോവിഡ് ക്ലസ്റ്ററായി മാറിയ ഐഐടി സന്ദർശിച്ച ജെ.രാധാകൃഷ്ണൻ, ഐഐടി ക്യാംപസിൽ ഇടങ്ങളിലും ജനം മാസ്ക് ധരിക്കുന്നില്ലെന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് ഇതിനെ കുറിച്ച് ആലോചിക്കുന്നതെന്നും പറഞ്ഞു.

ഐ ഐ ടി യിൽ ഇന്നലെയും കൂടുതൽ പേർ പോസിറ്റീവായതും മറ്റിടങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടന്നതും കണക്കിലെടുത്താണ് മാസ്ക് ധരിക്കാത്തവരിൽ നിന്നു പിഴ ഈടാക്കാൻ തീരുമാനിച്ചത്. ഐഐടിയിൽ പോസിറ്റീവ് ആയവരുടെ എണ്ണം 30 ആയതിനെ തുടർന്ന് ക്യാംപസിലും ഹോസ്റ്റലിലുമുള്ള എല്ലാവർക്കും കോവിഡ് പരിശോധന നടത്തി.

ഹോസ്റ്റലുകൾക്കുള്ളിൽ ഐസലേഷൻ വാർഡുകൾ സജ്ജമാക്കുമെന്നും അടിയന്തര ഘട്ടങ്ങളിൽ പോസിറ്റീവ് ആയവരെ മാറ്റുന്നതിനായി ഗിണ്ടി കിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും രാധാകൃഷ്ണൻ കൂട്ടിചേർത്തു.

മേയ് 8ന് സംസ്ഥാനത്തെ ഒരു ലക്ഷം കേന്ദ്രങ്ങളിൽ മെഗാ വാക്സിനേഷൻ നട ത്തും. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയായിരിക്കും വാക്സിനേഷൻ. ക്യാംപുകളെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട ജില്ലാ ആരോഗ്യ അധികൃതർ ജനങ്ങളെ അറിയിക്കു മെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ശനിയാഴ്ചകളിൽ നടത്തിയിരുന്ന മെഗാ വാക്സിനേഷൻ കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു.
ആശുപത്രികൾ ഒരുങ്ങുന്നു

സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രികൾ കോ വിഡിനെ നേരിടുന്നതിനു തയാറാകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നാരായണ ബാബു നിർദേശം നൽകി. എല്ലാ ആശുപ്രതികളിലെയും കോവിഡ് വാർഡുകളിൽ കിടക്കകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ, മരുന്നുകൾ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം. ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കണമെന്നും മുഴുവൻ ആരോഗ്യ പ്രവർ ത്തകരും മാസ്ക് ധരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഉത്തരേന്ത്യയിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു തമിഴ്നാട്ടിൽ എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നടത്തും. ഡൽഹി, ഹരിയാന, യുപി, മഹാരാഷ്ട്ര തുടങ്ങിയ സം സ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതി നാലും ഈ സംസ്ഥാനങ്ങളിൽ നിന്നു തമിഴ്നാട്ടിൽ എത്തി യവരിൽ ചിലർ പോസിറ്റീവ് ആയെന്നതും കണക്കിലെ ടുത്താണ് തീരുമാനം. ഇതര സംസ്ഥാനങ്ങളിൽ നിന്നു കൂട്ടത്തോടെയെത്തുന്ന നിർമാണ തൊഴിലാളികൾക്ക് ആർടിപിസിആർ പരിശോധന നടത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഇവർക്കെല്ലാവർക്കും സർക്കാർ സൗജ ന്യമായി വാക്സിനേഷൻ നൽകും. സംസ്ഥാനത്ത് 146 കോടി പേർ രണ്ടാം ഡോസ് വാക്സിൻ എടുത്തിട്ടില്ലെ ന്നും 54 ലക്ഷം പേർ ആദ്യ ഡോസ് പോലും എടുത്തിട്ടി ല്ലെന്നും അദ്ദേഹം പറഞ്ഞു.

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ; നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്‌നാടും

കോവിഡ് വ്യാപനം: കോവിഡ് ക്ലസ്റ്ററായി മദ്രാസ് ഐഐടി

You may also like

error: Content is protected !!
Join Our Whatsapp