ചെന്നൈ: കോവിഡിനൊപ്പം ഒമിക്രോണ്‍ വ്യാപനവും രൂക്ഷമായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍.9 മുതല്‍ പ്ലസ് ടു വരെയുള്ള ഓഫ് ലൈന്‍ ക്ലാസുകളാണ് റദ്ദാക്കി. ജനുവരി 31 വരെ അടച്ചിടാനാണ് തീരുമാനം.
നേരത്തെ ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ നേരത്തെ അടച്ചിരുന്നു. കോവിഡിനൊപ്പം ഒമിക്രോണ്‍ കേസുകളും സംസ്ഥാനത്ത് രൂക്ഷമാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്. ഇന്നലെ 24,000ത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. അവിടെമാത്രം ഒന്‍പതിനായിരത്തിലധികമാണ് വൈറസ് ബാധിച്ചവരുടെ എണ്ണം. 11 പേര്‍ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 36,967 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ന് തമിഴ്‌നാട്ടില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 9 മുതല്‍ സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. തമിഴ്‌നാട്ടില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രണ്ടാമത്തെ ഞായറാഴ്ചയാണ് ഇന്ന്. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി.
നിയന്ത്രണങ്ങളുടെ ഭാഗമായി റെസ്റ്റോറന്റുകളില്‍ രാവിലെ 7മണി മുതല്‍ രാത്രി 10 വരെ ടേക്ക് എവേ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയൊള്ളു. ഭക്ഷണ വിതരണവും അനുവദനീയമാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വിവാഹം ഉള്‍പ്പെടെയുള്ള കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ നിയന്ത്രണമനുസരിച്ച് 100 പേര്‍ക്ക് മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. ബസ്, മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പൊങ്കല്‍ പ്രമാണിച്ച് ഇതിന് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.