
ചെന്നൈ: തമിഴ്നാട്ടിലെ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ എന്‍. നന്‍മാരന്‍ (74) അന്തരിച്ചു. മധുര ആറപാളയത്താണ് താമസിച്ചിരുന്നത്. മധുര രാജാജി ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.2001, 2006 വര്‍ഷങ്ങളില്‍ മധുര ഇൗസ്റ്റ് നിയമസഭ മണ്ഡലത്തെ പ്രതിനിധാനംചെയ്തു. ഏറെക്കാലം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. ഡി.വൈ.എഫ്.െഎ സംസ്ഥാന പ്രസിഡന്‍റായും അഖിലേന്ത്യ ൈവസ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.കാള്‍ മാര്‍ക്സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന് തുടങ്ങിയവരെക്കുറിച്ച് തമിഴില്‍ പുസ്തകങ്ങള്‍ രചിച്ചു. നന്മാരെന്റ മരണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സി.പി.എം സംസ്ഥാന കമ്മിറ്റിയും അനുശോചിച്ചു.