Home Uncategorized തമിഴ്നാട്ടില്‍ ആദ്യമായി കാഴ്ചപരിമിതിയുള്ള സി പി എം ജില്ലാ സെക്രട്ടറി

തമിഴ്നാട്ടില്‍ ആദ്യമായി കാഴ്ചപരിമിതിയുള്ള സി പി എം ജില്ലാ സെക്രട്ടറി

by admin
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ                                                                                        👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl

മാതൃകയായി മാറി തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട് സി പി എം ജില്ലാ ഘടകം. തമിഴ്നാട്ടില്‍ ആദ്യമായി കാഴ്ച്ച പരിമിതിയുള്ള വ്യക്തിയെ സിപിഐ എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ബി എസ് ഭാരതി അണ്ണയെയാണ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

ഉത്തരവാദിത്തം പൂര്‍ണമായും നിറവേറ്റുമെന്നും പാര്‍ടിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കുമെന്നും അദ്ദേഹം സമ്മേളന വേദിയില്‍ പറഞ്ഞിരുന്നു. തമിഴ്നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് ഡെപ്യൂട്ടി സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.അയിത്തോച്ചാടന മുന്നണി മുന്‍ ഭാരവാഹിയായിരുന്ന ബി എസ് ഭാരതി അണ്ണ അഭിഭാഷകന്‍ കൂടിയാണ്. വിദ്യാര്‍ത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. ഡോ. അംബേദ്കര്‍ ലോ കോളേജില്‍ നിയമപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ചെങ്കല്‍പേട്ടില്‍ പ്രാക്ടീസ് ആരംഭിച്ചിരുന്നു.
ചെന്നൈ അംബേദ്കര്‍ ഗവര്‍മെന്റ് ലോ കോളേജില്‍ നിന്നാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്. ജാതി വിവേചനത്തിനെതിരായ പോരാടുന്നതിനായി സിപിഐ എം നേതൃത്വത്തിലാരംഭിച്ച തമിഴ്നാട് അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


കാഞ്ചീപുരത്തും ആര്‍ക്കോണത്തും പഞ്ചമി ഭൂമി തിരിച്ചുപിടിക്കാനുള്ള സമരങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ചിരുന്നു ജാതിവിവേചനത്തിനും ദുരഭിമാനഹത്യകള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും എതിരെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. അസോസിയേഷന്‍ ഫോര്‍ ദ റൈറ്റ്സ് ഓഫ് ഓള്‍ ടൈപ്സ് ഓഫ് ഡിഫറന്റ്ലി ഏബിള്‍ഡ് ആന്റ് കെയര്‍ഗിവേഴ്സിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് ഭാരതി അണ്ണ.


തമിഴ്നാട് ;15,000 കടന്ന് പ്രതിദിന കോവിഡ്

You may also like

error: Content is protected !!
Join Our Whatsapp