Home Featured പീഡനത്തിൽ നിന്നു സഹായം തേടി കെ.സ്റ്റാലിനു പെൺകുട്ടികൾ വിഡിയോ സന്ദേശമയച്ചു;പിന്നാലെ 3 പേർ അറസ്റ്റിൽ

പീഡനത്തിൽ നിന്നു സഹായം തേടി കെ.സ്റ്റാലിനു പെൺകുട്ടികൾ വിഡിയോ സന്ദേശമയച്ചു;പിന്നാലെ 3 പേർ അറസ്റ്റിൽ

by jameema shabeer

ചെന്നൈ • പീഡനത്തിൽ നിന്നു സഹായം തേടി മുഖ്യമന്ത്രി എം. കെ.സ്റ്റാലിനു വിഡിയോ സന്ദേശമയച്ച പെൺകുട്ടികളുടെ പരാതിയിൽ 3 പേർ പിടിയിൽ. മഹാബലിപുരം സ്വദേശികളായ സഹോദരിമാരാണു സംരക്ഷണം തേടി മുഖ്യമന്ത്രിക്കു വിഡിയോ സന്ദേശം അയച്ചത്. ശല്യത്തക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് 17, 15 വയസ്സു ള്ള ഇരുപെൺകുട്ടികളെയും ഗ്രാമത്തിൽ നിന്നു പുറത്താക്കിയിരുന്നു.

ഇതിനു പിന്നാലെയാണു ഗ്രാമത്തിലെ 3 പേർ പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇതോടെ കരഞ്ഞുകൊണ്ടു മൊബൈൽ ഫോണിൽ വിഡിയോ റെക്കോർഡ് ചെയ്ത പെൺകുട്ടികൾ ഇതുവരെയുണ്ടായ സംഭവങ്ങളെല്ലാം വിവരിച്ചിരുന്നു. വിവരം മുഖ്യമന്ത്രിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. വിഡിയോ വൈറലായതോടെ ചെങ്കൽപ്പെട്ട് എസ്പി നേരിട്ട് സംഭവത്തിൽ ഇടപെടുകയായിരുന്നു.

You may also like

error: Content is protected !!
Join Our Whatsapp