ചെന്നൈ: തിരുവോണത്തിന് തമിഴ്നാട്ടിൽ പൊതുഅവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും സിടിഎംഎ നിവേദനം നൽകി. 35 ലക്ഷത്തിലധികം മലയാളികൾ താമസിക്കുന്ന തമിഴ്നാട്ടിൽ ഏതാനും ജില്ലകളിൽ മാത്രമാണ് ഓണത്തിന് അവധി പ്രഖ്യാപിക്കാറുള്ളത്.ഈ വർഷം ചെന്നെ ജില്ലയിൽ മാത്രമാണ് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുളളത്.
സാങ്കേതിക കാരണങ്ങളാൽ ഓണംപൊതു അവധി നൽകാൻ സാധിക്കാത്ത സാഹചര്യമുണ്ടെങ്കിൽ ചെങ്കൽ പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, കോയമ്പത്തൂർ, തിരുപൂർ, സേലം, ഈറോഡ്, ഹൊസൂർ, നീലഗിരി,തേനി, തിരുനെൽവേലി,കന്യാകുമാരി,എന്നി വിടങ്ങളിൽ അവധി നൽകണമെന്നും പ്രസിഡന്റ് എം.കെ.സോമൻ മാത്യുവും സെക്രട്ടറി എം.പി.അൻവറും സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
തോരാദുരിതം
ചെന്നൈ:നഗരത്തിൽ ഞായറാഴ്ച രാത്രി ആരംഭിച്ച മഴ പുലർച്ചയും തുടർന്നതോടെ ദുരിതത്തിലായി യാത്രക്കാർ. തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്ത് ഓഫിസിലേക്കും സ്കൂളുകളിലേക്കും പോകാനിറങ്ങിയവരാണ് ഗതാഗതക്കുരുക്കിൽ വലഞ്ഞത്ത്തീര മേഖലയിൽ നിലനിൽക്കുന്ന കാറ്റിന്റെ പ്രഭാവത്തിലാണ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മഴ പെയ്യുന്നത്. മഴ ഏതാനും ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
തുടർച്ചയായി മഴ ലഭിക്കുന്നതിനെ തുടർന്ന് നഗരത്തിലെ മിക്ക ജലസംഭരണികളും പരമാവധി ജലനിരപ്പിനോട് അടുത്ത അവസ്ഥയിലാണ്. ചെമ്പ്രമ്പാക്കം, പുഴൽ തടാകങ്ങൾ 90% നിറഞ്ഞിട്ടുണ്ട്. വൃഷ്ടി പ്രദേശങ്ങളിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്താൽ മാത്രമേ സംഭരണിക ളുടെ ഷട്ടറുകൾ തുറക്കേണ്ടി വരി കയുള്ളൂ എന്ന് ജലവിഭവ വകുപ്പ് അറിയിച്ചു.