
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സിടിഎംഎ അരി പലവ്യഞ്ജന കിറ്റ് നൽകുന്നു. തമിഴ്നാട് സർക്കാരിന്റെ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്നാണു വിതരണം. ജോ.ഡയറക്ടർ മുരുഗാനന്ദനുമായി സിടിഎംഎ ജന. സെക്രട്ടറി എം.പി.അൻവർ, ട്രഷറർ ആർ.രാധാകൃഷ്ണൻ എന്നിവർ നടത്തിയ ചർച്ചയെ തുടർന്ന് പ്രസിഡന്റ് എം.കെ.സോമൻ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സിടിഎംഎ നിർവാഹക സമിതി യോഗമാണ് തീരുമാനമെടുത്തത്.
മഴ കൂടുതൽ ബാധിച്ച കന്യാകുമാരി ഉൾപ്പെടെയുള്ള ജില്ലകളിലെ കുടുംബങ്ങളുടെ പുനരധിവാസത്തിന് ആവശ്യമായ സഹായവും സിടിഎംഎ നൽകും. വസ്ത്രങ്ങൾ, പാചകത്തിനുള്ള പാത്രങ്ങൾ, പുതപ്പുകൾ തുടങ്ങിയവ കോടമ്പാക്കം ഓഫിസിൽ എത്തിക്കാവുന്നതാണ്. ഫോൺ: 89395 24042 (ശ്രീശൈലി)
