ചെന്നൈ • സംസ്ഥാനത്ത് 4,000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ധനുഷ്കോടിയിൽ കടലിൽ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.കേന്ദ്ര ഊർജ മന്ത്രി ആർ.കെ.സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു കാറ്റാടിപ്പാ ടങ്ങൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ തീരുമാനിച്ചത്. നാലു മാസത്തിനകം കരാർ നൽകും. ഏഷ്യാ പസിഫിക് മേഖലയിൽ ഇതാദ്യമായാണ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കാറ്റാടിപ്പാടിങ്ങൾ കടലിൽ സ്ഥാപിക്കുന്നത്.
ധനുഷ്കോടിയിലെ ബീച്ചിൽ നിന്ന് 100 മീറ്റർ അകലെ കടലി നടിയിൽ 50 മീ റ്റർ താഴ്ചയി ലാണ് കാറ്റാടി പ്പാടങ്ങൾക്കുള്ള അടിത്തറ സ്ഥാപിക്കേണ്ടത്. പദ്ധതി തുകയുടെ 70% ശക്തമായ അടിത്തറ നിർമാണത്തിന് ഉപയോഗിക്കണം. സാധാരണയായി മേയ് 15 മുതൽ സെപ്റ്റംബർ 15 വരെയാണ് കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സീ സൺ, കടൽക്കാറ്റിൽ നിന്നുള്ള വൈദ്യുതി വർഷം മുഴുവൻ വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്നാണു പ്രതീക്ഷ.