Home Featured കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ കാറുകള്‍ ഒഴുകിപ്പോകുന്നു; ചെന്നൈ ചുഴലിക്കാറ്റിന്‍റെ ഭീകരത വെളിപ്പെടുത്തി നടന്‍ റഹ്മാന്‍റെ വീഡിയോ

കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ കാറുകള്‍ ഒഴുകിപ്പോകുന്നു; ചെന്നൈ ചുഴലിക്കാറ്റിന്‍റെ ഭീകരത വെളിപ്പെടുത്തി നടന്‍ റഹ്മാന്‍റെ വീഡിയോ

by jameema shabeer

ചെന്നൈ: മിഗ്ജൗം ചുഴലിക്കാറ്റിന് മുന്നോടിയായുള്ള കനത്ത മഴയില്‍ തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ ജനജീവിതം സ്തംഭിച്ചു. ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡില്‍ മതില്‍ ഇടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു. നടന്‍ റഹ്മാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോ ചുഴലിക്കാറ്റിന്‍റെ ഭീകരത വെളിപ്പെടുത്തുന്നതാണ്.

കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ റോഡില്‍ പാര്‍ക്ക് ചെയ്തിട്ടിരിക്കുന്ന കാറുകള്‍ ഒഴുകിപ്പോകുന്നതാണ് വീഡിയോയിലുള്ളത്. ഒരു അപ്പാര്‍ട്ട്മെന്‍റിന് മുകളില്‍ നിന്നാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. അത്യന്തം ഭീതികരമായ കാഴ്ചയാണ്. ചെന്നൈയില്‍ ഏതുഭാഗത്തുനിന്നാണ് വീഡിയോ പകര്‍ത്തിയതെന്ന് വ്യക്തമല്ല. ചിലര്‍ താരം സുരക്ഷിതനാണോ എന്നും ചോദിക്കുന്നുണ്ട്.

റോഡും വീടും വെള്ളത്തിലായി;ചെന്നൈയില്‍ ശക്തമായ നാശനഷ്ടം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ‘മൈചോങ്’ ചുഴലിക്കാറ്റായി മാറി. ഇതിനാല്‍ ചെന്നൈയില്‍ കനത്ത മഴയും നാശ നഷ്ടങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു.

ഇന്ത്യൻ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (ഐഎംഡി) അനുസരിച്ച്‌, മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശും. നഗരത്തിലുടനീളമുള്ള സ്ഥിതിഗതികള്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി അറിയിക്കുന്നുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളപ്പൊക്കത്തിലാണ്. ബസ് സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. വിമാന,റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ധാക്കി.

സുല്ലൂര്‍പേട്ട സ്‌റ്റേഷനു സമീപമുള്ള 167-ാം നമ്ബര്‍ പാലത്തില്‍ ജലനിരപ്പ് അപകടനിലയിലെത്തുന്നു. നഗരത്തില്‍ പലയിടത്തും വൈദ്യുതിയില്ല, മടമ്ബാക്കം, പെരുങ്കുടി തുടങ്ങിയ പ്രാന്തപ്രദേശങ്ങളിലെ സ്ഥിതി സമുദ്രം പോലെയാണ്. പെരുങ്ങലത്തൂരില്‍ മുതല റോഡ് മുറിച്ചു കടക്കുന്നത് കണ്ടു. ചെന്നൈയില്‍ നിന്ന് 110 കിലോമീറ്റര്‍ കിഴക്ക്-വടക്ക് കിഴക്കായി ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതായി ചെന്നൈ റീജിയണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (ആര്‍എംസി) അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് മെറ്റീരിയോളജിക്കല്‍ എസ്.ബാലചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ 7 മണിക്കൂറിനുള്ളില്‍ ഇത് ഏകദേശം 10 കിലോമീറ്റര്‍ വേഗതയില്‍ നീങ്ങി. ഇത് കൂടുതല്‍ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഇന്ന് ഉച്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ഇത് വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാപ്രദേശിന്റെ തീരത്തേക്ക് സമാന്തരമായി നീങ്ങുകയും ചൊവ്വാഴ്ച ഉച്ചയോടെ മണ്ണൂര്‍, മസൂലിപ്പട്ടണം എന്നിവ കടക്കുമെന്നും പ്രതീക്ഷിക്കുന്നു.

You may also like

error: Content is protected !!
Join Our Whatsapp