Home Featured ദളിതരെ കൊണ്ട് കാലുപിടിച്ചു മാപ്പ് പറയിപ്പിച്ചു; മുന്നാക്ക ജാതിയില്‍പെട്ട മൂന്നുപേര്‍ അറസ്റ്റില്‍

ദളിതരെ കൊണ്ട് കാലുപിടിച്ചു മാപ്പ് പറയിപ്പിച്ചു; മുന്നാക്ക ജാതിയില്‍പെട്ട മൂന്നുപേര്‍ അറസ്റ്റില്‍

by admin

ചെന്നൈ: തമിഴ്നാട്ടില്‍ ദലിതരെ കാലുപിടിച്ചു മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ മുന്നാക്ക ജാതിയില്‍പെട്ട മൂന്നുപേര്‍ അറസ്റ്റില്‍. ചെന്നൈയ്ക്കു സമീപമുള്ള വില്ലുപുരം ജില്ലയിലെ ഒറ്റാനന്തല്‍ ഗ്രാമത്തിലാണ് സംഭവം.

ലോക്ക്ഡൗണ്‍ സമയത്തു ഗാനമേള നടത്തിയതു സംബന്ധിച്ച തര്‍ക്കത്തിനൊടുവിലാണ് മുന്നാക്ക ജാതിക്കാരുടെ നാട്ടുകൂട്ടം ദളിതരെക്കൊണ്ട് കാലു പിടിപ്പിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ബുധനാഴ്ച വിഴുപ്പുറം ജില്ലയിലെ ഒറ്റാനന്തല്‍ പഞ്ചായത്തിലാണു സംഭവം. ഇന്നലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്.ഒറ്റാനന്തലിലെ ദളിത് കോളനിയിലുള്ളവര്‍ ദിവസങ്ങള്‍ക്കു മുമ്ബു ഗാനമേള നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ ലംഘിച്ചാണെന്ന വാദമുയര്‍ത്തി മുന്നാക്ക ജാതിയില്‍പെട്ടവര്‍ ഇതിനെ എതിര്‍ത്തു.

തമിഴ് നാട് സർക്കാരിന്റെ കനിവ്‌ തേടി കോവിഡ് ബാധിച്ചു മരിച്ച മലയാളി യുവാവിന്റെ ബന്ധുക്കൾ

വിവരമറിയിച്ചതിനെ തുടര്‍ന്നു പൊലീസെത്തി മൈക്ക് സെറ്റും മറ്റുപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംഘാടകരെ സ്റ്റേഷനിലെത്തിച്ചു താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തു. പരാതി നല്‍കിയതിനെ കോളനിയിലെ യുവാക്കള്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം തുടങ്ങിയത്.

മുന്നാക്ക ജാതിക്കാര്‍ സംഘടിച്ചെത്തിയതു കോളനിയില്‍ സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്നാണു നാട്ടുകൂട്ടം വിളിച്ചത്. കോളനിയിലെ യുവാക്കളുടെ നടപടി കടുത്ത അപരാധമാണെന്നു നാട്ടുകൂട്ടം വിധിച്ചു.ശിക്ഷയായി കോളനിയിലെ പ്രായത്തില്‍ മുതിര്‍ന്ന മൂന്ന് വൃദ്ധര്‍ പരസ്യമായി മുന്നാക്ക ജാതിക്കാരുടെ കാല്‍ക്കല്‍ വീണു മാപ്പ് അപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമുയര്‍ന്നു.തുടര്‍ന്ന് പൊലീസ് കേസെടുത്തു. പട്ടികജാതി, വര്‍ഗം പീഡന വിരുദ്ധ നിയമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം നാട്ടുകൂട്ടത്തിനു നേതൃത്വം നല്‍കിയ മൂന്നുപേരെ അറസ്റ്റു ചെയ്തു. എട്ടുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp