ചെന്നൈ • മധുരയിൽ ആവിൻ പാൽ പാക്കറ്റിൽ ചത്ത ഈച്ചയെ കണ്ടെത്തി. നാഗമല പുതുക്കോട്ടയിലുള്ള ആവിന്റെ ഓട്ട്ലറ്റിൽ നിന്നു വിറ്റ പാക്കറ്റിലാണ് ഈച്ചയെ കണ്ടെത്തിയത്. പാൽ വാങ്ങിയ ഉപയോഗിക്കുന്നതിനായി എടുത്തപ്പോഴാണു ശ്രദ്ധിച്ചത്.സംഭവം വിവാദമായതോടെ പാക്ക് ചെയ്യുമ്പോൾ സംഭവിച്ച വീഴ്ചയായിരിക്കാമെന്നും ഇതേ ക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
പുതിയ സംരംഭങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകാൻ കോൾ സെന്ററുമായി തമിഴ്നാട് സർക്കാർ
ചെന്നൈ: സ്വയം സഹായ സംഘങ്ങൾക്കും വിദ്യാർഥികളടക്കമുള്ള യുവതലമുറയ്ക്കും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനു മാർഗനിർദേശം നൽകുന്നതിനായി സംസ്ഥാന സർക്കാർ പുതിയ കോൾ സെന്റർ ആരംഭിച്ചു. വനിതകളുടെ വികസനത്തിനായുള്ള തമിഴ്നാട് കോർപറേഷൻ ഫോർ ഡവലപ്മെന്റ് ഓഫ് വിമൻ (ടിഎൻസിഡിഡബ്ല്യു) ആണു പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.
155330 എന്ന നമ്പറിൽ എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ പ്രവർത്തിക്കും.വായ്പ ലഭ്യത, അനുമതിക്കായി ഏതൊക്കെ സർക്കാർ വകുപ്പുകളെ സമീപിക്കണം തുടങ്ങിയ വിവരങ്ങൾ നൽകും.