Home Uncategorized ചെന്നൈ:സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

ചെന്നൈ:സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർധിച്ചുതുടങ്ങി. തമിഴ്‌നാടിന്റെ തെക്കൻജില്ലകളിലും കടലോര ജില്ലകളിലുമാണ്‌ ഡെങ്കിബാധിക്കുന്നവരുടെ എണ്ണം വർധിച്ചത്.രോഗംബാധിച്ചവരിൽ കൂടുതലും സ്കൂൾ കുട്ടികളാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.സ്കൂൾ പരിസരങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് സ്കൂൾ അധികൃതരോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. സ്കൂളുകളിൽ പനി ബാധിക്കുന്നവരുടെ എണ്ണംകൂടിയാൽ മെഡിക്കൽക്യാമ്പുകൾ സംഘടിപ്പിക്കും.

സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ പനിബാധിക്കുന്നവരുടെ എണ്ണംകൂടി ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടു.തുറസ്സായ സ്ഥലങ്ങളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതിലൂടെ കൊതുകുകൾപെരുകാൻ കാരണമാകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ശുദ്ധമായ വെള്ളത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇവ വളരെവേഗത്തിൽ പെറ്റുപെരുകുന്നവയാണ്.ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.പൊതു സ്ഥലങ്ങളിൽ കെട്ടിനിൽക്കുന്ന മഴവെള്ളം ഒഴുകിപ്പോകാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our Whatsapp