Home Featured യുവ തമിഴ് റാപ്പ് ഗായകന്‍ ദേവാനന്ദിനെ തട്ടിക്കൊണ്ടുപോയി

യുവ തമിഴ് റാപ്പ് ഗായകന്‍ ദേവാനന്ദിനെ തട്ടിക്കൊണ്ടുപോയി

by jameema shabeer

ചെന്നൈ: തമിഴിലെ യുവ റാപ്പ് ഗായകൻ ദേവാനന്ദിനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ രാത്രി ചെന്നൈയില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് പത്തംഗ സംഘം ദേവാനന്ദിനെയാണ് തട്ടിക്കൊണ്ടുപോയത്.

ചെന്നൈ-ബംഗളൂരു ദേശീയപാതയില്‍ വെച്ച്‌ പത്തംഗ സംഘം വാഹനം തടഞ്ഞുനിര്‍ത്തി കത്തികാട്ടി തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. അക്രമികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി തമിഴ്നാട് പൊലീസ് അറിയിച്ചു.

ദേവാനന്ദിന്‍റെ സഹോദരൻ ഒരാളില്‍ നിന്ന് രണ്ടര കോടി രൂപ കടം വാങ്ങിയിരുന്നു. ഈ പണം തിരികെ കൊടുക്കാത്തതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഈ സംഭവുമായി തട്ടിക്കൊണ്ടു പോകലിന് ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണ് തമിഴ്നാട് പൊലീസ്. മധുര സ്വദേശിയായ ദേവാനന്ദിന് തമിഴ് യുവാക്കള്‍ക്കിടയില്‍ വലിയ ആരാധകവൃന്ദമുണ്ട്.

ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം: യുവാവിനെയും സ്ത്രീയെയും ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

മധ്യപ്രദേശ്: ഫോട്ടോ എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെയും സ്ത്രീയെയും ട്രെയിനില്‍ നിന്ന് തള്ളിയിട്ടതായി പരാതി.

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സൂറത്ത് എക്‌സ്പ്രസ് ട്രെയിനില്‍ ആണ് സംഭവം. അനുമതിയില്ലാതെ ഫോട്ടോ എടുക്കുന്നത് തടഞ്ഞ യാത്രക്കാരെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

25 വയസ്സുള്ള യുവാവിനും ബന്ധുവായ 35കാരിക്കും ആണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരും ജാര്‍ഖണ്ഡ് സ്വദേശികളാണ്. സംഭവസമയത്ത് സൂറത്തിലേക്ക് പോവുകയായിരുന്നു. റെയില്‍വേ ട്രാക്കിന് സമീപം ഒരു സ്ത്രീയും പുരുഷനും പരിക്കേറ്റ് കിടക്കുന്നതായി രാവിലെയാണ് പൊലീസിന് വിവരം ലഭിച്ചതെന്ന് ബിലൗവ സ്റ്റേഷൻ ഇൻചാര്‍ജ് രമേഷ് ഷാക്യ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൂറത്ത് എക്‌സ്പ്രസിന്റെ ഒരു കമ്ബാര്‍ട്ടുമെന്റില്‍ മൂന്ന് യുവാക്കള്‍ തങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താൻ തുടങ്ങിയതോടെയാണ് തര്‍ക്കമുണ്ടായതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ഫോട്ടോ എടുക്കുന്നത് എതിര്‍ത്തതോടെ മര്‍ദിച്ചു. പിന്നലെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. അന്വേഷണം സര്‍ക്കാര്‍ റെയില്‍വേ പൊലീസിന് (ജിആര്‍പി) കൈമാറിയിട്ടുണ്ടെന്നും അക്രമികളെ തിരിച്ചറിയാൻ പ്രത്യേക സംഘം രൂപീകരിച്ചതായും പൊലീസ് സൂപ്രണ്ട് (എസ്പി) രാജേഷ് സിംഗ് ചന്ദേല്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our Whatsapp