ചെന്നൈ : മധുര കോർപറേഷന്റെ ശുചിമുറി കെട്ടിടത്തിൽ പുരുഷൻമാരുടെ ശുചിമുറിക്കു സൂചകമായി ക്രിക്കറ്റ് താരം എം.എസ്. ധോണിയുടെ ചിത്രം പതിപ്പിച്ചതിൽ പ്രതിഷേധവും വിവാദവും. മധുര ബസ് സ്റ്റാൻഡിലെ പുരുഷന്മാരുടെ ശുചിമുറിക്കു മുന്നിലാണ് “ആൺകൾ’ എന്നെഴുതിയതിനു സമീപം ധോണിയുടെ ചിത്രം പതിച്ചത്.
ഇത് കണ്ട ധോണി ആരാധകർ വ്യാപക പ്രതിഷേധത്തിലാണ്. പടം ഉടൻ നീക്കണ മെന്നാണ് ആവശ്യം. ശുചിമുറിക്കു മുന്നിൽ പുരുഷൻ, സ്ത്രീ എന്നു വ്യക്തമായി എഴുതിയിരിക്കുമ്പോൾ എന്തിനാണു ധോണിയുടെ ചിത്രം പതിച്ചതെന്നാണ് ആരാധകരുടെ ചോദ്യം.