തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ 👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdlജനുവരി 12-ന് ട്വിറ്ററിൽ തമിഴ്നാട്ടിലെ ഡി.എം.കെ. സർക്കാർ രാമക്ഷേത്രം പൊളിച്ചു എന്ന തരത്തിൽ ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടു. ട്വീറ്റിന്റെ പൂർണരൂപമിതാണ്: തമിഴ്നാട്ടിലെ ഡി.എം.കെ. സർക്കാർ ചെന്നൈയിലെ താമ്പരം ശ്രീരാമക്ഷേത്രം തകർത്തു. ധൈര്യമുണ്ടെങ്കിൽ റോഡുകളുടെയും റെയിൽവെ സ്റ്റേഷനുകളുടെയും നടുക്ക് സ്ഥിതി ചെയുന്ന പള്ളികളെ പൊളിക്കട്ടെ. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ക്ഷേത്രങ്ങളുടെ കൈയിൽനിന്നും 47,000 ഏക്കർ ഭൂമി തമിഴ്നാട്ടിൽ പിടിച്ചെടുത്തിട്ടുണ്ട്. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്? കാരണം ഹിന്ദുക്കൾ സംഘടിതരല്ല.
ഇതിനകം 3,279 റീട്വീറ്റും 6,214 ലൈക്കുകളും പ്രസ്തുത ട്വീറ്റിന് ലഭിച്ചിട്ടുണ്ട്. എന്താണ് ഈ ട്വീറ്റിന് പിന്നിലെ വാസ്തവം?
അന്വേഷണം
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അഡയാർ നദിയുടെ തീരപ്രദേശം കൈയേറി പണിത മുടിച്ചുരിലെ നരസിംഹ ആഞ്ജനേയർ ക്ഷേത്രം റവന്യൂ വകുപ്പ് പൊളിച്ചത്. അമ്പലത്തോടൊപ്പം സമാനമായി നദിതീരം കൈയേറി പണിത പ്രദേശത്തെ ഒരു പള്ളിയുടെ മതിലും റവന്യൂ അധികാരികൾ പൊളിച്ചു. 2015-ലെ ചെന്നൈ പ്രളയത്തിന് ശേഷം നിയമവിരുദ്ധമായി സ്ഥലം കൈയേറി പണിത എല്ലാ കെട്ടിടങ്ങളും പൊളിച്ചു മാറ്റാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടർന്ന് ക്ഷേത്ര അധികാരികൾ നടത്തിയ കൈയേറ്റത്തെപ്പറ്റി റവന്യൂ വകുപ്പ് 2015-ൽ തന്നെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ക്ഷേത്ര അധികൃതർ വിഷയത്തിൽ മൗനം പാലിച്ചു.
ക്ഷേത്രവുമായി ബന്ധപ്പെട്ട ചില കെട്ടിടങ്ങൾ പൊളിച്ചിരുന്നുവെന്നും 2015-ലെ പ്രളയത്തിലും അടുത്തിടെയുണ്ടായ മഴയിലും പ്രദേശത്ത് വെള്ളകെട്ടുണ്ടായെന്നും ദി ഹിന്ദു റിപ്പോർട്ട് ചെയ്തിരുന്നു.
Temple on waterbody demolished in Mudichur – The Hindu
നിയമവിരുദ്ധമായ കൈയേറ്റങ്ങൾ മാത്രമാണ് ഒഴിപ്പിക്കുന്നതെന്നും ഇതിനു വർഗീയ നിറം നൽകരുതെന്നും വ്യാജപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും താമ്പരം പോലീസ് കമ്മിഷണർ അറിയിച്ചു.

വാസ്തവം
നദിതീരം കൈയേറി പണിത ഒരു ക്ഷേത്രമാണ് തമിഴ്നാട്ടിൽ പൊളിച്ചത്. 2015 ലെ പ്രളയത്തിൽ ക്ഷേത്രം നദി തീരത്തായിരുന്നതിനാൽ പ്രദേശത്തു വെള്ളക്കെട്ടിന്റെ പ്രശ്നം രൂക്ഷമായിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ വിധി പ്രകാരം കൈയേറി നിർമ്മിച്ച കെട്ടിടങ്ങൾ സർക്കാർ അധികാരികൾ പൊളിച്ചു മാറ്റുകയായിരുന്നു. മാത്രമല്ല, ക്ഷേത്രത്തോടൊപ്പം നദിതീരത്തു സ്ഥലം കൈയേറി നിർമ്മിച്ച പള്ളി മതിലും പൊളിച്ചു മാറ്റിയിരുന്നു. അതിനാൽ വിഷയത്തിൽ വർഗീയവിഷം പുറന്തള്ളുന്ന രീതിയിൽ ഉള്ള പ്രചാരണം അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണ്.
കടുപ്പിച്ച് തമിഴ്നാട്; ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ; അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനം പിടിച്ചെടുക്കും
- ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റു; കാഴ്ചക്കാരനായ 18കാരന് ദാരുണാന്ത്യം, കാളയുടെ കൊമ്പ് കുത്തിയിറങ്ങിയത് ബാലമുരുകന്റെ നെഞ്ചിലേയ്ക്ക്
- മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ച ബ്രിട്ടീഷ് എഞ്ചിനീയര്‍ ജോണ്‍ പെന്നിക്യുക്കിന്റെ പ്രതിമ ജന്മനാട്ടില് നിര്‍മ്മിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍; ഇംഗ്ലണ്ടിലെ കാംബര്‍ലിയില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്
