Home മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആവശ്യവുമായി ഡിഎംകെ ഇടുക്കി ഘടകം

മുല്ലപ്പെരിയാറില്‍ പുതിയ ഡാമെന്ന ആവശ്യവുമായി ഡിഎംകെ ഇടുക്കി ഘടകം

by shifana p

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി ഡിഎംകെ ഇടുക്കി ഘടകം. പുതിയ ഡാം എന്ന ആവശ്യം പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിനെ അറിയിക്കാനാണ് തീരുമാനം. അടുത്ത ആഴ്ച്ച സ്റ്റാലിനുമായി കൂടികാഴ്ച്ച നടത്താന്‍ അനുമതി ലഭിച്ചതായി ജില്ലാ സെക്രട്ടറി ഫിലിപ്പ് എബ്രഹാം അറിയിച്ചു. കൂടികാഴ്ച്ചയില്‍ വിഷയം അറിയിക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആദ്യമായാണ് ഡിഎം കെ കേരള ഘടകം അഭിപ്രായം രേഖപ്പെടുത്തുന്നത്.

അതേസമയം ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുമെന്ന നിലപാടിലാണ് സ്റ്റാലിന്‍. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയാണ്. കേരളവുമായി ആശയ വിനിമയം തുടരുന്നുണ്ട്. ഡാമിലെ എല്ലാ നടപടികളും കേരളത്തെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളം ആവശ്യപ്പെട്ടതു പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്കു കൊണ്ടുപോകുന്നുണ്ട്.

Leave a Comment

error: Content is protected !!
Join Our Whatsapp