Home Featured തമിഴ്നാട്ടില്‍ എത്തിയിട്ടും പ്രളയമേഖലയിലേക്ക് തിരിഞ്ഞുനോക്കിയില്ല; പ്രധാനമന്ത്രിക്കെതിരെ ഡിഎംകെ മുഖപത്രം

തമിഴ്നാട്ടില്‍ എത്തിയിട്ടും പ്രളയമേഖലയിലേക്ക് തിരിഞ്ഞുനോക്കിയില്ല; പ്രധാനമന്ത്രിക്കെതിരെ ഡിഎംകെ മുഖപത്രം

by jameema shabeer

ചെന്നൈ: തമിഴ്നാട്ടിലെ പ്രളയക്കെടുതിയില്‍ കേന്ദ്ര സഹായം നല്കാൻ വൈകുന്നതില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ മുഖപത്രം.

തമിഴ്നാട്ടില്‍ വന്നിട്ടും പ്രളയമേഖലകള്‍ സന്ദര്‍ശിക്കാനോ, കേന്ദ്രസഹായം പ്രഖ്യാപിക്കാനോ പ്രധാനമന്ത്രി തയ്യാറായില്ലെന്ന് ഡിഎംകെ മുഖപത്രം ‘മുരശൊലി’ കുറ്റപ്പെടുത്തി. ഗുജറാത്തില്‍ പ്രളയം ഉണ്ടായ ദിവസം തന്നെ സംസ്ഥാനം സന്ദര്‍ശിക്കുകയും കോടികളുടെ കേന്ദ്രസഹായം പ്രഖ്യാപിക്കുകയും പ്രധാനമന്ത്രി ചെയ്തു. എന്നാല്‍ ചെന്നൈയില്‍ പ്രളയം ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും മോദിയുടെ അവഗണന തുടരുകയാണെന്നും മുരശൊലി മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

You may also like

error: Content is protected !!
Join Our Whatsapp