Home Featured വിധവക്ക് ക്ഷേത്രപ്രവേശനം വിലക്കരുത്; സംരക്ഷണമൊരുക്കണം – മദ്രാസ് ഹൈകോടതി

വിധവക്ക് ക്ഷേത്രപ്രവേശനം വിലക്കരുത്; സംരക്ഷണമൊരുക്കണം – മദ്രാസ് ഹൈകോടതി

by jameema shabeer

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വിധവക്ക് വിലക്കേര്‍പ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമെന്ന് മദ്രാസ് ഹൈകോടതി.nവിധവ പ്രാര്‍ഥിച്ചാല്‍ ക്ഷേത്രത്തിന് കളങ്കമുണ്ടാകുമെന്നാണ് ചിലരുടെ അഭിപ്രായം. പരിഷ്കൃത സമൂഹത്തില്‍ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണതെന്നും ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് നിരീക്ഷിച്ചു.

ഈറോഡ് ജില്ലയിലെ നമ്ബിയൂര്‍ താലൂക്കിലെ പെരിയകാരുപരായൻ ക്ഷേത്രത്തില്‍ പ്രവേശിക്കാൻ തനിക്കും മകനും പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് തങ്കമണി സമര്‍പ്പിച്ച ഹരജിയിൻമേലാണ് കോടതിയുടെ നിരീക്ഷണം. ആഗസ്റ്റ് ഒമ്ബതിനും 10നും ക്ഷേത്രത്തില്‍ നടക്കുന്ന ഉല്‍സവത്തില്‍ പങ്കെടുക്കാൻ അനുവദിക്കണമെന്നാണ് തങ്കമണിയുടെ ആവശ്യം. ഭര്‍ത്താവ് ക്ഷേത്രത്തിലെ പൂജാരിയായിരുന്നു സ്ത്രീയുടെ മരണപ്പെട്ട ഭര്‍ത്താവ്.

വിധവയായതിനാല്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ തടയുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായും ഹരജിയില്‍ പറയുന്നുണ്ട്. ഇക്കാര്യം കാണിച്ച്‌ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികരണം ലഭ്യമല്ലാത്തതിനാലാണ് മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. സ്ത്രീക്ക് ക്ഷേത്രസംരക്ഷണത്തിന് അവസരമൊരുക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കോടതി ഉത്തരവിട്ടു.

You may also like

error: Content is protected !!
Join Our Whatsapp