ചെന്നൈ : 2020 ഏപ്രിലില്‍ കോവിഡ് ബാധിച്ചു മരിച്ച ന്യൂറോസര്‍ജന്‍ ഡോ. സൈമണ്‍ ഹെര്‍ക്കുലീസിന്റെ മൃതദേഹം ഒരു വര്‍ഷത്തിനു ശേഷം പുറത്തെടുത്ത് മതാചാരപ്രകാരം സംസ്കാരം നടത്തി. ശ്മശാനത്തില്‍ സംസ്കരിച്ചാല്‍ കോവിഡ് പകരുമെന്ന് ആരോപിച്ച് കില്‍പോക്ക് സെമിത്തേരിയില്‍ ബഹളമുണ്ടാക്കിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ മൃതദേഹത്തോടു പോലും അനാദരം കാട്ടിയതു വാര്‍ത്തയായിരുന്നു.
പിന്നീടു മറ്റൊരു ശ്മശാനത്തില്‍ സഹപ്രവര്‍ത്തകര്‍ ചേര്‍ന്നു സംസ്കരിച്ചു. മൃതശരീരം പുനഃസംസ്കരിക്കാന്‍ മാര്‍ച്ചില്‍ ഹൈക്കോടതി അനുവദിച്ചെങ്കിലും ഇതിനെതിരെ ചെന്നൈ കോര്‍പറേഷന്‍ അപ്പീല്‍ നല്‍കി.കഴിഞ്ഞയാഴ്ച കോര്‍പറേഷന്‍ അപ്പീല്‍ പിന്‍വലിച്ചതോടെയാണു സംസ്കാരം നടത്തിയത്.