തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: സംസ്ഥാനത്തൊട്ടാകെ പരിശോധിച്ച 1,640 പായ്ക് വാടര്‍ സാമ്ബിളുകളില്‍ മൂന്നിലൊന്നും സുരക്ഷിതമല്ലെന്നും അതില്‍ നാലിലൊന്ന് ഗുണനിലവാരം കുറഞ്ഞതാണെന്നും കണ്ടെത്തി. ഇതേതുടര്‍ന്ന് കുപ്പിവെള്ള കമ്ബനികള്‍ നിയമം കര്‍ശനമായി പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമിഷണര്‍ മുന്നറിയിപ്പ് നല്‍കി.
പായ്ക് കുടിവെള്ള കമ്ബനികള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ കമിഷണര്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് വിവിധ കുടിവെള്ള നിര്‍മാണ കമ്ബനികളില്‍ നിന്നും വില്‍പന കേന്ദ്രങ്ങളില്‍ നിന്നുമായി 1640 സാമ്ബിളുകള്‍ ശേഖരിച്ച് ലാബിലേക്ക് അയച്ചു. ഇതില്‍ 694 സാമ്ബിളുകള്‍ ഉയര്‍ന്ന നിലവാരമുള്ളതും 527 സുരക്ഷിതമല്ലാത്തതും 419 എണ്ണം ഗുണനിലവാരമില്ലാത്തവയുമാണ്.
‘ഞങ്ങള്‍ കോടതിയില്‍ 173 കേസുകള്‍ ഫയല്‍ ചെയ്തു, അതില്‍ 74 എണ്ണത്തില്‍ കോടതി 12.84 ലക്ഷം രൂപ പിഴ ചുമത്തി. പായ്ക് ചെയ്ത കുടിവെള്ള നിര്‍മാതാക്കള്‍ക്കും വില്‍പന കേന്ദ്രങ്ങള്‍ക്കുമെതിരെ 334 വ്യത്യസ്ത കേസുകളിലായി 39.69 ലക്ഷം രൂപ പിഴ ചുമത്തിയെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സി (ബിഐഎസ്) യില്‍ നിന്നും ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്നും ശരിയായ ലൈസന്‍സ് നേടാനും കമിഷണര്‍ നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കേണ്ടത് നിര്‍ബന്ധമാണ്. 20 ലിറ്റര്‍ കാനുകള്‍ വെള്ളം നിറയ്ക്കുന്നതിന് മുമ്ബ് ഓരോ തവണയും കഴുകണം. നിര്‍മാതാവിന്റെ പേര്, ഗുണനിലവാരം തുടങ്ങിയ വിവരങ്ങള്‍ കുപ്പികളിലും കാനുകളിലും പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്.
പായ്ക്കുചെയ്ത കുടിവെള്ളം വാങ്ങുന്നതിനുമുമ്ബ്, ആളുകള്‍ കുപ്പികളിലെ എല്ലാ വിവരങ്ങളും പരിശോധിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഈ വാട്‌സ് ആപ് നമ്ബറിലോ: 944402322 അല്ലെങ്കില്‍ മെയില്‍ ചെയ്യുക: unavupukar@gmail.com.