ചെന്നൈ : തമിഴ്നാട്ടിൽ കാറ്റിൽനിന്നുള്ള വൈദ്യുതി ഉൽപാദനത്തിൽ കുതിച്ചുചാട്ടം. ഞായറാഴ്ച 5689 മെഗാവാട്ട് വൈദ്യുതിയാണ് കാറ്റാടി പാടങ്ങളിൽ ഉൽപാദിപ്പിച്ചത്.
ജൂൺ 30ന് ലഭിച്ച 5535 മെഗാ വാട്ടായിരുന്നു ഇതു വരെയുള്ള പരമാവധി ഉൽപാദനം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കാറ്റു വീശുന്നത്.എന്നാൽ ഈ വർഷം സീസൺ നേരത്തെ തുടങ്ങിയിരുന്നു.വരും ദിവസങ്ങളിൽ ഉൽപാദനം ഇനിയും കൂടുമെന്നാണു കരുതുന്നത്.