ചെന്നൈ • ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും വൈദ്യുതി ബിൽ അടയ്ക്കുന്നതിന് നിലവിൽ തടസ്സമില്ലെന്ന് ടാൻജെഡ്കോ അറിയിച്ചു. ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഓഫിസുകളിൽ പ്രത്യേക കൗണ്ടറുകൾ ആരംഭിച്ചു. വൈദ്യുത കണക്ഷൻ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ ബിൽ ടാജെഡ്കോ ഓഫിസുകളിൽ സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണു നടപടി.
ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലതാമസം കണക്കിലെടുത്ത് ബിൽ അടയ്ക്കുന്നതിന് 2 ദിവസം കൂടി നൽകാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 24-നും 30നും ഇടയിൽ അടകേണ്ടവർക്കാണു 2 ദിവസം കു ടി സാവകാശം നൽകിയത്.