Home Featured ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 26 തൊഴിലാളികള്‍ക്ക് ദേഹാസ്ഥ്യം

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 26 തൊഴിലാളികള്‍ക്ക് ദേഹാസ്ഥ്യം

ചെന്നൈ:ഹോട്ടലില്‍ നിന്ന് കോഴിയിറച്ചിയും ചോറും കഴിച്ച 26 തൊഴിലാളികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. ഒരു സ്വകാര്യ നിര്‍മ്മാണ യൂണിറ്റിലെ 26 തൊഴിലാളികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ കൃഷ്ണഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ റെയ്ഡ് നടത്തി സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു. ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലില്‍ റെയ്ഡ് നടത്തിയെങ്കിലും ഭക്ഷണത്തില്‍ മായം കലര്‍ന്നിട്ടില്ലെന്ന് കണ്ടെത്തി.

എന്നിരുന്നാലും, ഹോട്ടലില്‍ നിന്ന് അയച്ച സാമ്ബിളുകളിള്‍ നെഗറ്റീവ് ആണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥൻ വെങ്കിടേഷ് പറഞ്ഞു. ഫലം നെഗറ്റീവായതിനാല്‍ ഈ 26 തൊഴിലാളികളും മറ്റെന്തെങ്കിലും കഴിച്ചതാവാം വിഷബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേ ഭക്ഷണം കഴിച്ച മറ്റ് ജീവനക്കാര്‍ക്കും ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവരില്‍ പലരും ആശുപത്രി വിട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our Whatsapp