
ബംഗളൂരു: നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്നാട് മുന്‍മന്ത്രി എം.മണികണ്ഠന് അറസ്റ്റില്‍. മലേഷ്യക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ബംഗളൂരുവില്‍നിന്നാണ് എഐഎഡിഎംകെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ സിറ്റി പോലിസിന്റെ പ്രത്യേകസംഘം അറസ്റ്റുചെയ്തത്. അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മണികണ്ഠന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതെത്തുടര്‍ന്ന് മണികണ്ഠന് ഒളിവില്‍ പോയിരുന്നു.

ചെന്നൈയിൽ കൂടുതൽ ഇളവുകൾ ; ഇ- പാസ് വേണ്ട; തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ 28 വരെ നീട്ടി
രാഷ്ട്രീയ സ്വാധീനമുള്ള ആളായതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പോലീസ് വാദം ശരിവച്ചാണ് കോടതി മുന്‍കൂര്‍ജാമ്യം നിഷേധിച്ചത്. വിവാഹം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് വര്‍ഷം കൂടെതാമസിപ്പിച്ചെന്നും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് മലേഷ്യന്‍ യുവതി നല്കിയ പരാതിയില്‍ പറയുന്നത്. വാട്സ് ആപ്പ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ സഹിതം ചെന്നൈ പോലിസ് കമ്മീഷണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്.