ചെന്നൈ • ഷെഡിൽ നിന്നു ബീച്ച് സ്റ്റേഷനിലേക്കു കൊണ്ടുവരികയായിരുന്ന ഇലക്ട്രിക് ട്രെയിൻ പ്ലാറ്റ് ഫോമിൽ ഇടിച്ചു കയറിയ അപകടത്തിനു കാരണം അമിത വേഗമെന്ന് അന്വേഷണ റിപ്പോർട്ട്.അമിത വേഗത്തിൽ ട്രെയിൻ ഓടിച്ച മലയാളി ലോക്കോ പൈല റ്റ് ഒ.കെ.പവിത്രനെ ജോലിയിൽ നിന്നു മാറ്റിനിർത്തിയിരിക്കുകയാണ്.
ഇയാൾക്കെതിരെ കൂടുതൽ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്ന് ദക്ഷിണ റെയിൽവേ അധി കൃതർ പറഞ്ഞു.സ്റ്റേഷനിലേക്ക് കൊണ്ടുവരു മ്പോൾ ട്രെയിനുകൾക്കു 15 കിലോമീറ്റർ വേഗമാണ് നിർദേശിച്ചിട്ടുള്ളത്.
എന്നാൽ അപകടത്തിൽ പെടുമ്പോൾ ട്രെയിനിന്റെ വേഗം 30 കിലോമീറ്റർ ആയിരുന്നെന്നാണ് അപകടത്തെപ്പറ്റി അന്വേഷിക്കാൻ ദക്ഷിണ റെയിൽവേ നിയോഗിച്ച
സംഘത്തിന്റെ കണ്ടെത്തൽ. ചെന്നൈ ഫോർട്ട് റെയിൽവേ സെക്യൂരിറ്റി ഓഫിസർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ മെക്കാനിക്കൽ, സിഗ്നൽ, ഓപ്പറേറ്റിങ്, ഇകട്രിക്കൽ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തിയത്. അപകടം സംബന്ധിച്ച റിപ്പോർട്ട് ചെന്നൈ ഡിവിഷനൽ റെയിൽവേ മാനേജർക്ക് സമർപ്പിച്ചു.
ഏപ്രിൽ 24ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. 12 ബോഗികളുള്ള ആധുനിക 3 ഫേസ് ഇലക്ട്രിക് ട്രെയിൻ’ വിഭാഗത്തിൽ പെടുന്ന വണ്ടി സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമാകുകയും നിശ്ചിത സ്ഥാനത്തു നിൽക്കാതെ മുന്നിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. അപകടത്തിൽ ആളപായം ഉണ്ടായില്ല.