തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
തമിഴ്നാട്ടിൽ ഞായറാഴ്ച ലോക്ഡൗൺ ഉൾപ്പെടെ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വാളയാർ അതിർത്തിയിൽ തമിഴ്നാടിന്റെ പരിശോധനയിൽ ഇളവ്. വാക്സിനേഷൻ സർട്ടിഫിക്കറ്റും ആർടിപിസിആർ രേഖയുമില്ലാതെ തമിഴ്നാട്ടിലേക്ക് പ്രവേശനം നൽകിത്തുടങ്ങി. രണ്ട് വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് തമിഴ്നാടിലേക്ക് പ്രവേശിക്കാൻ ആവശ്യമായിരുന്നു. എന്നാൽ ഈ രണ്ട് രേഖകളില്ലെങ്കിലും പ്രവേശനം അനുവദിക്കുന്നുണ്ട്.
യാത്രയുടെ ഉദ്ദേശ്യവും മേൽവിലാസവും പരിശോധനാകേന്ദ്രത്തിൽ നൽകണം.കേരളത്തിലെ കോവിഡ് കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞതും തമിഴ്നാട് പരിശോധനയിൽ ഇളവ് നൽകാൻ കാരണമായി. ചരക്ക് വാഹനങ്ങൾ, ബസ് മുതലായ വാഹനങ്ങൾ സർവീസ് റോഡ് വഴിയാണ് സഞ്ചരിക്കുന്നത്. വരുംദിവസങ്ങളിൽ ബാരിക്കേഡ് എടുത്ത്മാറ്റി ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു.