കോട്ടയം. ഓണത്തിന് നാട്ടിലെത്താന്‍ കൊതിക്കുന്ന അന്യസംസ്ഥാന മലയാളികളെ പിഴിയാന്‍ സ്വകാര്യ ബസ് ലോബി. ചെന്നൈ, ബംഗളൂരു, മംഗലാപുരം റൂട്ടുകളിലെ സ്വകാര്യ ബസുകള്‍ ഇരട്ടിയിലേറെ നിരക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ബാഗളൂരുവിന് പുറമേ മലയാളികള്‍ ഏറെയുള്ള ചെന്നൈയ്ക്ക് കെ.എസ്.ആര്‍.ടി.സിക്ക് ഒറ്റ സര്‍വീസുപോലുമില്ല. സാധാരണ കോട്ടയത്ത് നിന്നു ബംഗളൂരുവിലേയ്ക്ക് സ്വകാര്യ ബസുകള്‍ക്ക് 950 രൂപ മുതല്‍ 1750 രൂപ വരെയാണ് നിരക്ക്. ഇവയില്‍ നോണ്‍ എ.സി. ബസുകളും മള്‍ട്ടി ആക്‌സില്‍ ബസുകളുമുണ്ട്. തിരികെ വരാനാണെങ്കില്‍ 900 രൂപയില്‍ തുടങ്ങും. ഇതേദിവസങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയില്‍ 1171 മുതല്‍ 1333 രൂപയാണ് നിരക്ക്.
എന്നാല്‍, ഓണത്തിരക്ക് ആരംഭിക്കുന്നതോടെ സ്വകാര്യ ബസുകളിലെ നിരക്ക് കുത്തനെ കൂടും. മൂന്നിന് ബംഗളൂരുവില്‍ നിന്ന് കോട്ടയത്തേയ്ക്ക് സ്വകാര്യ ബസുകള്‍ ഈടാക്കുന്നത് 1499 -2900 രൂപ വരെയാണ്. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേയ്ക്ക് ശരാശരി നിരക്ക് 1500 രൂപയാണ്. ഓണത്തലേന്നേയ്ക്ക് ബംഗളൂരു-കോട്ടയം നിരക്ക് 3400 രൂപ വരെയാകും.
ആഘോഷം കഴിഞ്ഞാലും കൊള്ള.
ഓണാഘോഷമൊക്കെ കഴിഞ്ഞ് മടങ്ങിപ്പോകുമ്ബോഴും ഇതേ രീതിയില്‍ നിരക്ക് ഉയരും. 10ന് കോട്ടയം- ബംഗളുരു കെ.എസ്.ആര്‍.ടി.സി നിരക്ക് 981-1423 രൂപയാണെങ്കില്‍ സ്വകാര്യ ബസില്‍ 3200 വരെയായും 11ന് 3400 വരെയായും ഉയരും. കോട്ടയം-ചെന്നൈ റൂട്ടില്‍ ഈ ദിവസങ്ങളില്‍ നിരക്ക് 2500 രൂപയാണ്.
സ്പെഷ്യല്‍ സര്‍വീസും പേരിലൊതുങ്ങും.
ഓണം പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സിയുടെ സ്‌പെഷല്‍ സര്‍വീസുണ്ടാകുമെങ്കിലും പേരിലൊതുങ്ങും. ഇപ്പോള്‍, ഓണനാളുകളിലെ ടിക്കറ്റിലേറെയും ബുക്ക് ചെയ്തു കഴിഞ്ഞു. അവസരം മുതലെടുത്ത് സ്വകാര്യ ബസ് കമ്ബനികള്‍ കൊയ്ത്തു നടത്തുമ്ബോഴാണ് കെ.എസ്.ആര്‍.ടിസി. കാഴ്ചക്കാരായി നില്‍ക്കുന്നത്.
പത്താം ക്ലാസുകാരനെ വര്‍ഷങ്ങളായി പീഡനത്തിനിരയാക്കിയയാള്‍ പിടിയില്‍
തിരുവല്ല: പത്താം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ റിട്ട. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥനായ 73 കാരനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തങ്കരി അങ്കക്കുന്നില്‍ വീട്ടില്‍ ചാക്കോ എന്ന വര്‍ക്കി ആണ് പിടിയിലായത്.
കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ വര്‍ക്കി പീഡിപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശ പ്രകാരമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.