ചെന്നൈ • അകന്നു കഴിയു ന്ന ഭാര്യയെ പേടിപ്പിക്കാൻ ഗുരുവായൂർ എക്സ്പ്രസിനു നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ മലയാളി അറസ്റ്റിൽ. വേളാച്ചേരിയിൽ താമസിക്കുന്ന സതീഷ് ബാബു (35) ആണ് അറസ്റ്റിലായത്.
ഗുരുവായൂർ എക്സ്പ്രസിൽ ചെന്നൈയിലേക്ക് വരുകയായിരുന്ന ഭാര്യയെ പേടിപ്പിക്കാനായിരുന്നു വ്യാജ ബോംബ് ഭീഷണിയെന്ന് ഇയാൾ സമ്മതിച്ചു.26നു രാത്രി ഏഴരയോടെയാണു റെയിൽവേ കൺട്രോൾ റൂമിൽ ബോംബ് ഭീഷണി സന്ദേശമെത്തിയത്.
ഗുരുവായൂർ എക്സ്പ്രസ് റെയിൽവേ സ്റ്റേഷനിൽ എത്തും മുൻപു സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം .അപ്പോഴേക്കും ട്രെയിൻ താംബരത്തെത്തുകയും റെയിൽവേ പൊലീസും താംബരം ലോക്കൽ പൊലീസും ബോംബ് സ്ക്വാഡും ചേർന്ന് താംബരം റെയിൽവേ സ്റ്റേഷനിലെത്തി അഞ്ചാം പ്ലാറ്റ്ഫോമിൽ നിന്ന് യാത്രക്കാരെയെല്ലാം പുറത്തിറ ക്കി ട്രെയിനിൽ പരിശോധന നടത്തുകയും ചെയ്തു. ഇതോ ടെ സന്ദേശം വ്യാജമാണെന്നു തെളിഞ്ഞു.
തുടർന്ന്, വിളിച്ചത് വേളാച്ചേരിയിൽ നിന്നാണെന്നു കണ്ടെത്തി. പുലർച്ചെ വീട് വളഞ്ഞ പൊലീസ് സതീഷിനെ പിടികൂടുകയായിരുന്നു. കുടുംബ കലഹത്തെ തുടർന്ന് ഇയാളുടെ ഭാര്യ കേരളത്തിലാണു കഴിഞ്ഞിരുന്നത്. ഗുരുവായൂർ എക്സ്പ്രസിൽ ഇവർ ചെന്നൈയിലേക്ക് വരുന്നതായി അറിഞ്ഞതോടെയാണു ബോംബ് ഭീഷണി മുഴക്കിയത്.