Home Featured ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനിന് ബോംബ് ഭീഷണി, പിന്നാലെ പരിശോധന, ഒന്നും കണ്ടെത്തിയില്ല

ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനിന് ബോംബ് ഭീഷണി, പിന്നാലെ പരിശോധന, ഒന്നും കണ്ടെത്തിയില്ല

by jameema shabeer

ചെന്നൈ: ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്‌സ്പ്രസ് ട്രെയിനിന് വ്യാജ ബോംബ് ഭീഷണി. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.  ട്രെയിൻ ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് കൺട്രോൾ റൂമിലെ ഫോണിൽ ഭീഷണി സന്ദേശം എത്തി.  ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരെ പിന്നീട് മറ്റൊരു ട്രെയിനിൽ ചെന്നൈയിൽ എത്തിച്ചു.

പിഞ്ചുകുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ചു; യുവതിക്കായി തിരച്ചിൽ

ചെന്നൈ: ചെന്നൈയിൽ പിഞ്ചുകുഞ്ഞിനെ ബാഗിലാക്കി ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച ശേഷം യുവതി കടന്നുകളഞ്ഞു. മാധവാരത്തു നിന്ന് കോയമ്പേട് ബസ് സ്റ്റാൻഡിലേയ്ക്ക് ഓട്ടം വിളിച്ച യുവതിയാണ് കുഞ്ഞിനെ ഓട്ടോയിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. ഈ യുവതിയെ കണ്ടെത്താനായി പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്. 

ഇന്നലെ വൈകിട്ടായിരുന്നു യുവതി മാധവാരത്ത് നിന്ന് ഓട്ടം വിളിച്ചത്.  ഓട്ടോറിക്ഷയിൽ കയറിയ യുവതി കോയമ്പേട് ബസ് സ്റ്റാൻഡിലേക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടത്. വലിയൊരു ബാഗും യുവതിയുടെ കയ്യിലുണ്ടായിരുന്നു. കോയമ്പേടെത്തി ഇറങ്ങി പണം നൽകിയതിന് ശേഷം യുവതി ആൾക്കൂട്ടത്തിൽ മറഞ്ഞു. പിന്നീടാണ് ഓട്ടോറിക്ഷാ ഡ്രൈവർ ബാഗ് ശ്രദ്ധിക്കുന്നത്. പരിശോധിച്ചപ്പോൾ ഉള്ളിൽ അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കണ്ടെത്തി.

കുട്ടിയെ കണ്ടത്തിയിന് പിന്നാലെ തന്നെ ഡ്രൈവർ മാധവാരം പൊലിസിനെ വിവരമറിയിച്ചു. പൊലീസും ശിശുക്ഷേമ സമിതി പ്രവർത്തകരുമെത്തി കുട്ടിയെ ഏറ്റെടുത്തു. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം ടി നഗറിലെ ബാലമന്ത്ര ചൈൽഡ് കെയറിനു കുഞ്ഞിനെ കൈമാറി. യുവതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്. കോയമ്പേട് ബസ് സ്റ്റാൻഡിലെ സി സി ടി വി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

You may also like

error: Content is protected !!
Join Our Whatsapp