ചെന്നൈ • സഹോദരിയും കുടുംബവും വിദേശത്തേക്കു പോകാതിരിക്കാൻ വിമാനത്തിൽ ബോംബുണ്ടെന്നു ഭീഷണി മുഴക്കിയ ആൾ അറസ്റ്റിലായി.ഇന്നലെ രാവിലെ 167 യാത്രക്കാരുമായി ദുബായിലേക്കു പറക്കാനൊരുങ്ങിയ ഇൻഡിഗോ വിമാനത്തിൽ ബോംബു വച്ചിട്ടുണ്ടെന്നാണു കൺട്രോൾ റൂമിൽ ഭീഷണി സന്ദേശം എത്തിയത്.പരിശോധനയിൽ ഭീഷണി വ്യാജമെന്നു കണ്ടെത്തി.
6 മണിക്കൂർ വൈകിയാണു വിമാനം പുറപ്പെട്ടത്. ക്രൂ അംഗങ്ങൾ അടക്കം 180 പേരാണു വിമാനത്തിലുണ്ടായിരുന്നത്.ഇതിനിടെ, ഫോൺ ചെയ്ത ചെന്നൈ മണലി സ്വദേശി മാരിചെൽവനെ പൊലിസ് പിടികൂടി. സഹോദരി മാരീശ്വരി ഭർത്താവിനൊപ്പം ദുബായിലേക്കു പോകാതിരിക്കാനാണു കള്ളം പറഞ്ഞതെന്ന് ഇയാൾ മൊഴി നൽകി.
ചെന്നെയിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പുകവലിച്ച യാത്രക്കാരന് അറസ്റ്റില്‍
ചെന്നൈ: വിമാനത്തിനുള്ളില്‍ പുകവലിച്ച യാത്രക്കാരന് പൊലീസിന്റെ പിടിയിലായി. വ്യാഴാഴ്ചരാത്രി 156 യാത്രക്കാരുമായി ക്വാലലംപൂരില്‍ നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിലായിരുന്നു സംഭവം. ഭാര്യയുമൊത്ത് യാത്ര ചെയ്യുകയായിരുന്ന മലേഷ്യന്‍ സ്വദേശി ഗോപാലന് അളഗനാണ് പുകവലിച്ചതിന് പൊലീസിന്റെ പിടിയിലായത്.
എയര്ഹോസ്റ്റഴ്സും സഹയാത്രികരും ഗോപാലനോട് പുകവലിക്കരുത് എന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍, നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ഗോപാലന് പുകവലി തുടര്‍ന്നു. പൈലറ്റ് ചെന്നൈ കണ്ട്രോള് റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ട് സുരക്ഷ അധികൃതര്‍ വിമാനത്തിനുള്ളിലെത്തി ഗോപാലനെ പിടികൂടി എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പൊലീസന്റെ ചോദ്യം ചെയ്യലില്‍ വിമാനത്തിനുള്ളില്‍ പുകവലിക്കരുത് എന്ന് നിയമങ്ങളൊന്നുമില്ലെന്ന് ഗോപാലന് പറഞ്ഞു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കൂടുതല്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.