Home covid19 മെഡിക്കല്‍ ബിരുദമില്ലാതെ കോവിഡ് രോഗികളെ ചികിത്സിച്ചു; പ്രമുഖ യൂട്യബറെ അറസ്റ്റ് ചെയ്ത് പോലീസ്

മെഡിക്കല്‍ ബിരുദമില്ലാതെ കോവിഡ് രോഗികളെ ചികിത്സിച്ചു; പ്രമുഖ യൂട്യബറെ അറസ്റ്റ് ചെയ്ത് പോലീസ്

by admin

ചെന്നൈ: കോവിഡ് രോഗികളെ ചികിത്സിച്ച വ്യാജ ഡോക്ടര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലാണ് സംഭവം. പ്രമുഖ യൂട്യൂബറാണ് അറസ്റ്റിലായത്. സാപ്പാട്ടുരാമന്‍ എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാരനായ ആര്‍ പാര്‍ച്ചെഴിയാനെയാണ് അറസ്റ്റ് ചെയ്തതെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.

ചിന്നസേലത്തിനടുത്തുവച്ചാണ് ഇയാളെ പിടികൂടിയത്. പോലീസും ആരോഗ്യ പ്രവര്‍ത്തകരും സംയുക്തമായ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് ഇയാളെ പിടികൂടാന്‍ കഴിഞ്ഞത്. ഇയാളുടെ ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ സിറിഞ്ചുകളും മരുന്നുകളും ഗുളികകളും ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

മെഡിക്കല്‍ ബിരുദമില്ലാതെയാണ് ഇയാള്‍ കോവിഡ് രോഗികളെ ചികിത്സിച്ചത്. മറ്റ് അസുഖങ്ങളുള്ളവരെയും ഇയാള്‍ ഇയാള്‍ ചികിത്സിച്ചിരുന്നു. ചികിത്സയ്ക്ക് അനുമതിയില്ലാത്ത ബാച്ചിലര്‍ ഓഫ് ഇലക്‌ട്രോ-ഹോമിയോപ്പതി ബിരുദധാരിയാണ് ഇയാളെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ ആശുപത്രി പോലീസ് സീല്‍ ചെയ്തു.

You may also like

Leave a Comment

error: Content is protected !!
Join Our Whatsapp