തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: ഇലക്ട്രിക് സ്കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് അച്ഛനും മകളും ദാരുണമായി മരിച്ചു. സ്റ്റുഡിയോ ഉടമ വെല്ലൂര്‍ ചിന്ന അല്ലാപുരം ബലരാമന്‍ മുതലിയാര്‍ തെരുവില്‍ ദുരൈവര്‍മ(49), മകള്‍ മോഹനപ്രീതി (13) എന്നിവരാണ് മരിച്ചത്.
വീട്ടുവരാന്തയില്‍ തന്‍റെ പുതിയ ഇ-സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച് കിടന്നുറങ്ങിയതായിരുന്നു ദുരൈവര്‍മയും മകളും. ജനലുകളില്ലാത്ത ആസ്ബറ്റോസ് മേല്‍ക്കുരയോടുകൂടിയ ചെറിയ രണ്ട് മുറി വീടാണ് ഇവരുടേത്. ശനിയാഴ്ച പുലര്‍ച്ച രണ്ടരയോടെ സ്കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് അഗ്നിബാധയുണ്ടാവുകയായിരുന്നു.
തൊട്ടടുത്ത് നിര്‍ത്തിയ മറ്റൊരു ബൈക്കിനും വീടിനും തീപിടിച്ചു. ആളിപ്പടരുന്ന തീയും കരിമ്ബുകയും കാരണം ദുരൈവര്‍മയും മോഹനപ്രീതിയും പുറത്തുവരാനാവാതെ മുറിക്കുള്ളില്‍നിന്ന് കുടുങ്ങി. സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ശ്വാസംമുട്ടിയാണ് ഇരുവരും മരിച്ചത്.
ഷോര്ട്ട്സര്ക്യൂട്ടാവാം അപകടകാരണമെന്ന് കരുതുന്നു. പഴയ സോക്കറ്റിലാണ് ഇ- സ്കൂട്ടറിന്‍റെ ചാര്‍ജ് പ്ലഗ് ചെയ്തിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പെ ദുരൈവര്‍മയുടെ ഭാര്യ മരണപ്പെട്ടിരുന്നു. 10 വയസുള്ള മകന്‍ അവിനാഷ് തൊട്ടടുത്ത ബന്ധു വീട്ടില്‍ വിരുന്നുപോയിരുന്നു.