ചെന്നൈ • ഫെയ്മ സംഘടിപ്പി ക്കുന്ന മറുനാടൻ മലയാളി മഹാ സമ്മേളനത്തിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ പങ്കെടുക്കുമെന്ന് ദേശീയ പ്രസിഡന്റ് എം.പി.പുരുഷോത്തമൻ അറിയിച്ചു. ജൂലൈ 9,10 തീയതികളിൽ കോയമ്പേട് സെന്റ് തോമസ് കോളജിൽ നട ക്കുന്ന പരിപാടിയിൽ ദേശീയ, രാജ്യാന്തര പ്രതിനിധി സമ്മേളനം, മാധ്യമ സംവാദം, യുവജന, സ്ത്രീ ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും.
ദേശീയ വർക്കിങ് പ്രസിഡന്റ് കെ.വി.വി.മോഹനൻ, ആഘോഷ കമ്മിറ്റി ചെയർമാൻ എൻ.ഗോപാലൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ കെ.എസ്.ഗോപാൽ, ചീഫ് കോഓർഡിനേറ്റർ കെ.ജി.ഹരികൃഷ്ണൻ, ജന.കൺവീനർ റെജികുമാർ, തമിഴ്നാട് ഘടകം പ്രസിഡന്റ് എസ്.ജനാർദനൻ, സെക്രട്ടറി ജി.പ്രഷീദ് കുമാർ, ദേശീയ സെക്രട്ടറി വി.പരമേശ്വരൻ നായർ, സ്മരണിക കമ്മിറ്റി ചെയർമാൻ സി.ഇന്ദുകലാധരൻ, കൺവീനർ എൽ.സജികുമാർ എന്നിവർ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സ്മരണിക സംബന്ധിച്ച വിവരങ്ങൾക്ക് 9043031212, 9845015527.