ചെന്നൈ : നഗരത്തിൽ പനിയും ചുമയും ബാധിച്ച ആളുകളുടെ എണ്ണം വർധിക്കുന്നത് ആശ കയാകുന്നു. ഏതാനും നാളുകളായി തുടരുന്ന മുടിക്കെട്ടിയ അന്തരീക്ഷവും കുറഞ്ഞ താപനിലയും രോഗ വ്യാപനത്തിനു കാരണമാകുന്നതായി ആരോഗ്യപവർത്തകർ പറയുന്നു.സ്കൂളുകളിലും ജോലി സ്ഥലങ്ങളിലും രോഗ ലക്ഷണങ്ങൾളോടെ ഒട്ടേറെ ആളുകളെന്നുണ്ട്. കുട്ടികളിലാണ് രോഗബാധ കൂടുതൽ. നഗരത്തിലെ മിക്ക ആശുപത്രികളിലും കുട്ടികളുടെ വാർഡുകൾ പനിയും ചുമയും ബാധിച്ചവരാൽ നിറഞ്ഞതായി അധികൃതർ പറഞ്ഞു.
ആശുപത്രികളിൽ എത്തുന്നതിൽ നാലിലൊന്നും പനി ബാധിച്ചവരാണെന്നാണു കണക്കുകൾ.പെട്ടെന്നുണ്ടാകുന്ന കടുത്ത പനിയും കുളിരുമാണു പ്രധാന ലക്ഷണം. തളർച്ച, തലവേദന,ശരീര വേദന, ചുമ, കഫക്കെട്ട്, തൊണ്ട വേദന എന്നിവയും മിക്കവരിലുമുണ്ട്. ചിലർക്ക് ഛർദിയും നടുവേദനയും അനുഭവപ്പെടുന്നുണ്ട്.
രോഗം 3-4 ദിവസങ്ങൾ നീ ണ്ടു നിൽക്കുന്നു. ചിലർക്ക് രണ്ടാഴ്ചയിലേറെ കഫക്കെട്ടും ചുമയും അനുഭവപ്പെടുന്നതായി ഡോക്ടർമാർ പറഞ്ഞു.കുട്ടികൾക്കു മാസത്തിൽ ഒന്നിലേറെ തവണ രോഗബാധയുണ്ടാകുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.രോഗബാധിതരുമായുള്ള സമ്പർക്കം വഴിയോ രോഗംബാധിച്ചവരുടെ ശരീര സ്രവങ്ങൾ വഴിയോ ആണ് രോഗം പകരുന്നത്.
കൈകൾ വൃത്തിയായി സുക്ഷിക്കുന്നതിലൂടെയും മാസ്ക്കുകൾ ധരിച്ചും സാമൂഹിക അകലം പാലിച്ചും ഒരു പരിധി വരെ രോഗബാധയെ ചെറുക്കാം.രോഗം ബാധിച്ചാൽ നിർബന്ധമായും ചികിത്സ തേടണം. സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്ന കഴിഞ്ഞ 2 വർഷങ്ങളിൽ മറ്റ് വൈറൽ രോഗങ്ങൾ കുറവായിരുന്നു. മാസ്കുകളും സാമൂഹിക അകലം പാലിക്കലും ലോക്ഡൗണും രാഗബാധയ്ക്കുള്ള സാഹചര്യ ങ്ങൾ കുറച്ചു. എന്നാൽ നിയന്ത്രണങ്ങൾ കുറഞ്ഞതോടെ മറ്റു വൈറസ് ജന്യ രോഗങ്ങൾ വർധിക്കുന്നതായി അധികൃതർ പറഞ്ഞു.