തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ
👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram
നാലു ദിവസം കൊണ്ട് മാസ്ക് ധരിക്കാത്തവരിൽ നിന്ന് 5.6 ലക്ഷം രൂപ പിഴ ഈടാക്കിയതായി കോർപറേഷൻ അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മാത്രം 2.18 ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്.
പരിശോധനയ്ക്കായി 15 സോണുകളിലും മൂന്ന് സംഘങ്ങളെ വീതം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും തിയറ്ററുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയവയിലും ഉൾപ്പെടെ ഈ സംഘങ്ങൾ പരിശോധനകൾ നടത്തുന്നുണ്ട്.
രാത്രികാല കർഫ്യൂ, ആരാധനാലയങ്ങളിൽ വാരാന്ത്യ പ്രവേശന വിലക്ക് എന്നിവ നടപ്പിലാക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.
ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം കൂടിയതു കണക്കിലെടുത്ത് താഴ്ന്ന ക്ലാസുകളിലെ കുട്ടികൾക്ക് നേരിട്ടുള്ള ക്ലാസുകൾ ക്രിസ്മസ് അവധിക്കു ശേഷം പുനരാരംഭിച്ചിരുന്നില്ല. 15-18 വയസ്സുള്ളവർക്ക് വാക്സിനേഷൻ ആരംഭിച്ചതിനാൽ 9-12 ക്ലാസുകൾ തുടർന്നേക്കുമെന്നാണ് സൂചന.
