Home Featured അണ്ണാ നഗറിലെ കെട്ടിടത്തിൽ തീപ്പിടുത്തം

അണ്ണാ നഗറിലെ കെട്ടിടത്തിൽ തീപ്പിടുത്തം

by jameema shabeer
തമിഴ്നാട് വാർത്തകളുടെ chennaimalayali.com  അപ്ഡേറ്റുകൾ  ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ                                                                                                                                                             👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook  https://www.facebook.com/chennaimalayalimedia           
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl 

ചെന്നൈ : അണ്ണാ നഗറിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ പുറത്തിറങ്ങാനാകാതെ കുടുങ്ങിയ 6 ജീവനക്കാരെ കെ ലിഫ്റ്റിന്റെ സഹായത്തോടെ അഗ്നിരക്ഷാസേന പുറത്തെത്തിച്ചു. സ്വകാര്യ ബാങ്കും സോഫ്റ്റ്വെയർ കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന അണ്ണാനഗർ ആറാം അവന്യുവിലെ കെട്ടിടത്തിനാണ് ബുധനാഴ്ച ഉച്ചയോടെ തീപിടിച്ചത്.

ഭക്ഷണം കഴിക്കുകയായിരുന്ന ജീവനക്കാരാണ് ഒന്നാം നിലയിലെ എസിയിൽ നിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഇവർ ഉടൻ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിമിഷങ്ങൾക്കുള്ളിൽ തീ കെട്ടിടമാകെ പടർന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ മൂന്നാം നിലയിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 6 പേർ പുറത്തിറങ്ങാനാകാതെ കെട്ടിടത്തിൽ കുടുങ്ങി.

കെട്ടിടത്തിന്റെ ടെറസിലേക്കു കയറിയ ഇവരെ സ്കൈ ലിഫ്റ്റിൽ കയറ്റി അഗ്നിരക്ഷാസേന പുറത്തെത്തിച്ചു. ഇവരെ പ്രഥമ ശുശ്രൂഷകൾക്കായി കിൽപോക് കോളജിൽ പ്രവേശിപ്പിച്ചു. ആർക്കും പരുക്കില്ലെന്ന് അധികൃതർ പറഞ്ഞു. 10 ഫയർ എൻജിനുകൾ 2 മണിക്കൂറോളം ശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമായത്. സംഭവത്തിൽ അണ്ണാനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our Whatsapp