ചെന്നൈ: തമിഴ്നാട്ടിലെ രാമനാഥപുരത്ത് ഒന്നര വയസുള്ള കുട്ടിയുടെ തല പാത്രത്തിനുള്ളില്‍ കുടുങ്ങി.വീട്ടിലെ അടുക്കളയില്‍ കളിക്കുന്നതിനിടെ അജിത് എന്ന കുട്ടിക്കാണ് അപകടം സംഭവിച്ചത്.തുടര്‍ന്ന് അഗ്നിശമന സേനയുടെ നേൃതൃത്വത്തില്‍ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് കുഞ്ഞിന്റെ തല പുറത്തെടുത്തത്.പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടെ അജിത്തിന്റെ തല അതിനുള്ളില്‍ കുടുങ്ങി പോവുകയായിരുന്നു.
വേദന കൊണ്ടും ഭയം കൊണ്ടും കരയുന്ന കുഞ്ഞിന്റെ തലയില്‍ നിന്ന് പാത്രം ഊരിയെടുക്കാന്‍ രക്ഷിതാക്കള്‍ ഏറെ നേരം ശ്രമിച്ചു.തുടര്‍ന്നാണ് പരമക്കുടി ഫയര്‍ ഫോഴ്സില്‍ വിവരം അറിയിച്ചത്.
ഫയര്‍ ഫോഴ്സ് എത്തി ഒരു മണിക്കൂറിലേറെ നേരം കൊണ്ടാണ് പരിക്കുകള്‍ ഒന്നുമില്ലാതെ തന്നെ കുഞ്ഞിനെ രക്ഷിക്കാനായത്.പ്ലയര്‍ ഉപയോഗിച്ച് പാത്രം മുറിച്ചാണ് കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞിന് ഒരു പ്രശ്നങ്ങളുമില്ലാതെ തല പുറത്തെടുക്കാന്‍ സാധിച്ചുവെന്ന് അഗ്നിശമന സേന അറിയിച്ചു.