ചെന്നൈ:തുറൈപ്പാക്കത്തെ റെസ്റ്റോ ബാറിൽ ഭർത്താവി നൊപ്പമെത്തിയ യുവതിയുടെ മുഖത്തു പൊള്ളലേറ്റതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ പൊലീസ് നടപടി വൈകുന്നതായി ആരോപണം.ഐടി കമ്പനി ജീവനക്കാരനായ ഭർത്താവിനു സ്ഥാനക്കയറ്റം ലഭിച്ചത് ആഘോഷിക്കാനാണു കഴിഞ്ഞ 15നു യുവതി ഭർത്താവിനൊപ്പം ബാറിലെത്തിയത്.
ഇതിനിടെ ബാർ ജീവനക്കാർ ഫ്ലെയിം ഷോട്ട് (മദ്യം നിറച്ച് തീ പിടിപ്പിച്ച ഗ്ലാസ്) കൈകാര്യം ചെയ്തപ്പോൾ ഇതു മറിഞ്ഞ് യുവതിയുടെ മുഖത്തും കഴുത്തിലും പൊള്ളലേൽക്കുകയായിരുന്നു.ഇതേച്ചൊല്ലി ഭർത്താവും ബാർ ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി.
പിന്നാലെ ബാറിൽ മദ്യപിച്ചിരുന്ന ഒരു സംഘം ആളുകൾ ഇടപെട്ട് യുവാവിനെ മർദിക്കുകയായിരുന്നു.സംഭവത്തിൽ യുവതിയും ഭർത്താവും താംബരം സിറ്റി പൊലീസിനു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ്ആരോപണം. എന്നാൽ, അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് അറിയിച്ചു.