തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ • ബസിന്റെ വാതിൽപടിയിൽ യാത്ര ചെയ്ത 154 വിദ്യാർഥിക ളുടെ രക്ഷിതാക്കൾക്ക് കത്തയച്ച് സിറ്റി ട്രാഫിക് പൊലീസ്, വാതിലിൽ നിന്നു യാത്ര ചെയ്യരുതെന്ന പൊലീസിന്റെ നിർദേശം ലംഘിച്ച 111 സ്കൂൾ വിദ്യാർഥികളുടെയും 43 കോള ജ് വിദ്യാർഥികളുടെയും രക്ഷിതാക്കൾക്കാണു കത്തയച്ചത്. ബസുകളിലും ട്രെയിനുകളിലും വിദ്യാർഥികൾ വാതിൽ പടിയിൽ യാത്ര ചെയ്യുന്നത് തടയുന്നതിനായി പൊലീസ് കഴിഞ്ഞ ദിവസം മുതൽ കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. നിർദേശം പാലിക്കാത്ത വിദ്യാർഥികളുടെ പേരും വി ലാസവും കണ്ടെത്തി രക്ഷിതാക്കൾക്ക് അയയ്ക്കുന്ന കത്തിൽ തെറ്റ് ആവർത്തിക്കരുതെന്നും അല്ലാത്തപക്ഷം കേസെടുക്കുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.