Home തമിഴ്​നാട്ടിലെ മുന്‍ മന്ത്രി കേരളത്തില്‍ നിന്ന്​ സ്വര്‍ണം വാങ്ങിയതിന്​ രണ്ടര കോടി കമ്മീഷന്‍; അങ്ങനെയെങ്കില്‍ ഇടപാട്​ എത്ര രൂപക്കായിരിക്കുമെന്ന്​ ഇ.ഡി

തമിഴ്​നാട്ടിലെ മുന്‍ മന്ത്രി കേരളത്തില്‍ നിന്ന്​ സ്വര്‍ണം വാങ്ങിയതിന്​ രണ്ടര കോടി കമ്മീഷന്‍; അങ്ങനെയെങ്കില്‍ ഇടപാട്​ എത്ര രൂപക്കായിരിക്കുമെന്ന്​ ഇ.ഡി

by shifana p

തമിഴ്നാട്ടിലെ മുന്‍ ആരോഗ്യമന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ ഡോ. വിജയ ഭാസ്കറിനെ കൊച്ചിയില്‍ എന്‍ഫോഴ്സ്മെന്‍റ്​ ചോദ്യം ചെയ്യുന്നു. കേരളത്തിലെ പ്രമുഖ ജ്വല്ലറി ഉടമ പൊലീസില്‍ നല്‍കിയ പരാതിയുടെ തുടര്‍നടപടിയായാണ്​ ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. എം.ഐ.ഡി.എം.കെയുടെ എം.എല്‍.എയും മുന്‍ സര്‍ക്കാറുകളില്‍ ആരോഗ്യ മന്ത്രിയുമായിരുന്ന വിജയ ഭാസ്കറിനെതിരെ അനധികൃത സ്വത്ത് സമ്ബാദനത്തിന് നേരത്തെ വിജിലന്‍സ് കേസുണ്ട്.

ഷര്‍മിള എന്ന യുവതിക്കെതിരെ അങ്കമാലിയിലെ ഒരു ജ്വല്ലറി ഉടമ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജ്വല്ലറിയില്‍ നിന്ന്​ രണ്ടര കോടിയുടെ സ്വര്‍ണം വാങ്ങിയ ശേഷം പണം തരാതെ വഞ്ചിച്ചുവെന്നായിരുന്നു ജ്വല്ലറി ഉടമ നല്‍കിയ പരാതി. എന്നാല്‍, വന്‍കിട ഇടപാടുകാരെ ജ്വല്ലറിക്ക്​ പരിചയപ്പെടുത്തി കൊടുത്തയാളാണ്​ താനെന്നായിരുന്നു ഷര്‍മിള പൊലീസിനോട്​ പറഞ്ഞത്​. വിജയഭാസ്​കറിനെ ഇങ്ങിനെ ജ്വല്ലറിക്ക്​ പരിചയ​പ്പെടുത്തി​യിട്ടുണ്ട്​. വിജയ ഭാസ്​കര്‍ വാങ്ങിയ സ്വര്‍ണത്തിന്‍റെ കമീഷനായാണ്​ രണ്ടര കോടിയുടെ സ്വര്‍ണം ജ്വല്ലറിയില്‍ നിന്ന്​ സ്വീകരിച്ചതെന്നായിരുന്നു ഇവര്‍ പറഞ്ഞത്​. രണ്ടര കോടി കമ്മീഷനായി ആവശ്യപ്പെടണമെങ്കില്‍ എത്ര രൂപയുടെ സ്വര്‍ണം വിജയ ഭാസ്​കര്‍ വാങ്ങിയിട്ടുണ്ടാകുമെന്ന സംശയം കാരണമാണ്​ പൊലീസ്​ വിവരം ഇ.ഡിക്ക്​ കൈമാറുന്നതും ഇ.ഡി അന്വേഷണം തുടങ്ങുന്നതും.

Leave a Comment

error: Content is protected !!
Join Our Whatsapp