ചെന്നൈ ∙ തമിഴ് ബോഡി ബില്‍ഡര്‍ ഹൃദയാഘാതം മൂലം മരിച്ചു. 2022 ലെ മിസ്റ്റര്‍ തമിഴ്നാട് വിജയി അരവിന്ദ് ശേഖറാണ് (30) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതമുണ്ടായതിനു പിന്നാലെ അരവിന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തമിഴ് നടി ശ്രുതി ഷണ്‍മുഖപ്രിയയുടെ ഭര്‍ത്താവാണ് അരവിന്ദ്. ഭാരതി കണ്ണമ്മ എന്ന പരിപാടിയിലൂടെ ഏറെ ആരാധകരെ നേടിയ അഭിനേത്രിയാണ് ഷണ്‍മുഖ പ്രിയ. വര്‍ഷങ്ങളായി ഡേറ്റിങ്ങിലായിരുന്ന ഇരുവരും കഴിഞ്ഞ വര്‍ഷം മേയിലാണു വിവാഹിതരായത്.
ബോഡ് ബില്‍ഡറും, ഫിറ്റ്നെസ് മോഡലും, ഫിറ്റ്നെസ് കോച്ചുമായിരുന്ന അരവിന്ദിന് സമൂഹമാധ്യമങ്ങളില്‍ ഏറെ ആരാധകരാണുള്ളത്.