ചെന്നൈ : രാസപദാർഥങ്ങൾ ഉപയോഗിച്ചു പഴുപ്പിച്ച 7,500 കിലോ പഴങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു നശിപ്പിച്ചു. 7,000 കിലോ മാങ്ങയും 500 കിലോ പഴവുമാണു കോയമ്പേട് മൊത്ത വിതരണ കേന്ദ്രത്തിൽ നിന്നു പിടിച്ചെടുത്തത്.
മാർക്കറ്റിലെ 30 കടകളിൽ നടത്തിയ പരിശോധനയിൽ ചില വ്യാപാരികൾ എത്തിലിൻ കലർ ത്തുന്നതായി കണ്ടെത്തി.ഇവർക്ക് 5,000 രൂപ പിഴ ചുമത്തി.
തക്കാളി വില കുറയുന്നു
ചെന്നൈ: അടുക്കളയ്ക്ക് ആശ്വാസമായി തക്കാളി വില കുറയുന്നു. കോയമ്പേട് മാർക്കറ്റിൽ മൊത്ത വിൽപന വില ഇന്നലെ കിലോയ്ക്ക് 13 രൂപയായിരുന്നു.ചില്ലറ വിൽപനശാലകളിൽ 15-20 രു പയ്ക്കാണ് വിൽപന നടക്കുന്നത്. മേയ് മാസത്തിലുണ്ടായ അപ്രതിക്ഷിത മഴയിൽ തെക്കൻ ജില്ലകളിലെ കൃഷി നശിച്ചതാണു വില കൂടാൻ കാരണമായത്. തക്കാളി വില കിലോയ്ക്ക് 120 വരെ ഉയർന്നിരുന്നു.