ചെന്നൈ: പൊലീസിനെ വെടിവെച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഗാങ്സ്റ്റര്‍ സിഡി മണി അറസ്റ്റില്‍. നാടകീയ പിന്തുടരലുകള്‍ക്കും ഏറ്റുമുട്ടലിനും ശേഷമാണ് അറസ്റ്റ്. തമിഴ്നാട്ടിലെ പോരൂരില്‍നിന്നാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.

പത്തിലധികം കൊലപാതകം, നിരവധി തട്ടിക്കൊണ്ടുപോകല്‍, 22 കവര്‍ച്ചകള്‍ എന്നീ കേസുകളില്‍ പ്രതിയാണ് സിഡി മണി. നേരത്തേ സിനിമകളുടെ സിഡി വില്‍പ്പനയുണ്ടായിരുന്നതിനാലാണ് സിഡി മണിയെന്ന പേര് വന്നത്.
തമിഴ്‌നാട്ടില്‍ 25,317 പേര്‍ക്ക് കോവിഡ് ; സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം (jun-02)
പോരൂരിലെ റോഡില്‍വെച്ച് മണിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐ ബാലകൃഷ്ണനെ വെടിവെച്ചശേഷം പാലത്തിന് മുകളില്‍നിന്ന് ചാടുകയായിരുന്നു. പാലത്തിന് മുകളില്‍നിന്ന് ചാടിയതോടെ മണിയുടെ കൈകാലുകള്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പൊലീസിന്‍റെ പിടിയിലാകുന്നത്.

എസ്.ഐയുടെ തോളിന് പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
