Home പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; സ്ത്രീ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്; മൂന്നു വീടുകള്‍ തകര്‍ന്നു

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; സ്ത്രീ മരിച്ചു; ഏഴുപേര്‍ക്ക് പരിക്ക്; മൂന്നു വീടുകള്‍ തകര്‍ന്നു

by shifana p

സേലം : തമിഴ്‌നാട്ടിലെ സേലത്ത് പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ഒരു സ്ത്രീ മരിച്ചു. കരിങ്കല്‍പ്പെട്ടി പാണ്ടുരംഗന്‍ കോവിലിന് സമീപമാണ് സംഭവം. സ്‌ഫോടനത്തില്‍ മൂന്നു വീടുകള്‍ തകര്‍ന്നു. രാജലക്ഷ്മി എന്ന സ്ത്രീയാണ് മരിച്ചത്. രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയായിരുന്നു അപകടം. സ്‌ഫോടനത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സമീപത്തെ മറ്റു രണ്ടു വീടുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ട്.

Leave a Comment

error: Content is protected !!
Join Our Whatsapp