ചെന്നൈ: ചെങ്കല്‍പ്പെട്ടില്‍ കാണാതായ 11കാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. വെങ്കമ്ബാക്കം സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹമാണ് ശരീരത്തില്‍ പരിക്കുകളോടെ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകിട്ട് മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. മാതാവിനൊപ്പം വൈദ്യുതി ബില്‍ അടയ്ക്കാന്‍ പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ച് എത്താതിരുന്നതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്കി. തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് പ്രദേശത്തെ പൊതുശുചിമുറിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.